ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പില്‍

എട്ടു ടീമുകളാണ് സൂപ്പര്‍ 12ലേക്കു യോഗ്യത നേടിയിരിക്കുന്നത്. ശേഷിച്ച നാലു ടീമുകള്‍ യോഗ്യതാ റൗണ്ട് കടന്നായിരിക്കും സൂപ്പര്‍ 12ലേക്കു എത്തുക

Update: 2021-07-16 11:55 GMT
Editor : ubaid | By : Web Desk
Advertising

ട്വന്റി -20 ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പില്‍. ഒക്ടോബറില്‍ യുഎഇ, ഒമാന്‍ എന്നീവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം. പാക്കിസ്ഥാനെക്കൂടാതെ ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. എന്നാല്‍ ഗ്രൂപ്പ് ഒന്നാണ് ടൂര്‍ണമെന്റിറലെ മരണഗ്രൂപ്പ്. വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഗ്രൂപ്പ് എയിലെ വിജയികള്‍, ഗ്രൂപ്പ് ബിയിലെ റണ്ണറപ്പ് എന്നിവരാണ് ഗ്രൂപ്പ് ഒന്നിലുള്ളത്.

എട്ടു ടീമുകളാണ് സൂപ്പര്‍ 12ലേക്കു യോഗ്യത നേടിയിരിക്കുന്നത്. ശേഷിച്ച നാലു ടീമുകള്‍ യോഗ്യതാ റൗണ്ട് കടന്നായിരിക്കും സൂപ്പര്‍ 12ലേക്കു എത്തുക. യോഗ്യതാ റൗണ്ടില്‍ രണ്ടു ഗ്രൂപ്പുകളിലായി എട്ടു ടീമുകളുണ്ട്. ഗ്രൂപ്പ് എയില്‍ ശ്രീലങ്ക, അയര്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്‌സ് നമീബിയ എന്നിവരും ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശ്, സ്‌കോട്ട്‌ലാന്‍ഡ്, പപ്പുവ ന്യുഗ്വിനി, ഒമാന്‍ എന്നിവരുമാണ് ഉള്ളത്. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് ലോകകപ്പ് അരങ്ങേറുന്നത്.

Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News