ടോസ് കോയിന് ഇന്ത്യയോട് കലിപ്പുണ്ടോ?; തുടർച്ചയായി 15 മത്സരങ്ങളിൽ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ

Update: 2025-08-03 13:08 GMT
Editor : safvan rashid | By : Sports Desk

ലണ്ടൻ: ടോസ് കോയിന് ഇന്ത്യയോട് എന്തെങ്കിലും കലിപ്പുണ്ടോ? പോയ കുറച്ച് മാസങ്ങളായുള്ള ടോസ് ഫലങ്ങൾ കാണുമ്പോൾ തീർച്ചയായും ഇങ്ങനെ ​ചോദിച്ച് പോകും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഒരു മത്സരത്തിലും ഇന്ത്യക്ക് ടോസ് കിട്ടിയിരുന്നില്ല.

ടോസിനെത്തുമ്പോൾ അഞ്ച് മത്സരത്തിലും ഗിൽ ​‘ഹെഡ്’ കോളാണ് നടത്തിയത്. പക്ഷേ അഞ്ചുതവണയും കോയിൻ തിരിഞ്ഞുവീണത് ഇംഗ്ലണ്ടിന് അനുകൂലമായി. ഏറ്റവും അവസാനമായി ഇന്ത്യ ടോസ് വിജയിച്ചത് 2025 ജനുവരി 28നാണ്. അന്ന് ഇംഗ്ലണ്ടിനെതിരെ ട്വന്റി 20യിൽ സൂര്യകുമാർ യാദവാണ് ടോസ് വിജയിച്ചത്.

തുടർന്ന് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ചാമ്പ്യൻസ് ട്രോഫിയിലുമായി എട്ട് തവണ രോഹിത് ശർമക്ക് ടോസ് നഷ്ടമായി. എങ്കിലും ഈ എട്ട് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു. തുടർന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ടോസ് നഷ്ടത്തിന്റെ ‘തുടർച്ച’ ഗില്ലും ആവർത്തിച്ചു.

എന്നാൽ ടോസ് നഷ്ടം ഇന്ത്യൻ പ്രകടനത്തെ കാര്യമായി ബാധിച്ചിട്ടില്ല. 14 മത്സരങ്ങളിൽ 11 ലും ഇന്ത്യ വിജയിച്ചു. രണ്ടെണ്ണം പരാജയപ്പെട്ടപ്പോൾ ഒരെണ്ണം സമനിലയിലായി.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News