ഐ.പി.എല്ലിൽ ഇന്ന് ഒന്നാമന്മാരും അവസാന സ്ഥാനക്കാരും തമ്മിലുള്ള പോരാട്ടം; ഗുജറാത്ത്- ഡൽഹി മുഖാമുഖം അഹമ്മദാബാദിൽ

സീസണിൽ ഡൽഹി രണ്ട് വിജയം മാത്രം നേടിയപ്പോൾ അത്ര പരാജയമേ ഗുജറാത്തിനുള്ളൂ

Update: 2023-05-02 12:17 GMT
Advertising

അഹമ്മദാബാദ്: ഐ.പി.എല്ലിൽ ഇന്ന് ഒന്നാമന്മാരും അവസാന സ്ഥാനക്കാരും തമ്മിലുള്ള പോരാട്ടം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ആതിഥേയരായ ഗുജറാത്ത് ടൈറ്റൻസും സന്ദർശകരായ ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരം. രാത്രി ഏഴരയ്ക്കാണ് മത്സരം. പോയിൻറ് പട്ടികയിൽ 12 പോയിൻറുമായി ഒന്നാമതാണ് ഗുജറാത്ത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് അവർ പരാജയപ്പെട്ടത്. എന്നാൽ കേവലം നാലു പോയിൻറുമായി അവസാന സ്ഥാനക്കാരാണ് വാർണറുടെ ഡൽഹി. അവസാന അഞ്ച് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ആതിഥേയരായ ഗുജറാത്ത് ടൈറ്റൻസും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരംഅവർ വിജയിച്ചത്. ആകെ കളിച്ച എട്ടു മത്സരങ്ങളിലും ഈ രണ്ട് വിജയം മാത്രമേയുള്ളൂ. ബാക്കി ആറിലും തോൽക്കാനായിരുന്നു റിക്കി പോണ്ടിംഗിന്റെ സംഘത്തിന്റെ വിധി. ഗുജറാത്താകട്ടെ രണ്ട് മത്സരങ്ങളിൽ മാത്രമാണ് തോൽവിയറിഞ്ഞത്. ഏറ്റവുമൊടുവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ഏഴ് വിക്കറ്റിനാണ് അവർ വിജയിച്ചത്. എന്നാൽ ഡൽഹി ഒടുവിൽ കളിച്ച മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ഒമ്പത് റൺസിന് വിജയിച്ചു.

ഗുജറാത്തും ഡൽഹിയും സീസണിൽ രണ്ടാം വട്ടമാണ് ഏറ്റുമുട്ടുന്നത്. ആദ്യ പോരാട്ടത്തിൽ ഗുജറാത്ത് ഡൽഹിയെ ആറു വിക്കറ്റിന് തോൽപ്പിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ജേതാക്കളായപ്പോൾ ഡൽഹി അഞ്ചാം സ്ഥാനത്താണ് കളി അവസാനിപ്പിച്ചത്. എന്നാൽ ഇക്കുറി റിഷബ് പന്തില്ലാതെയാണ് ടീം കളിക്കുന്നത്.

ഗുജറാത്ത് ടൈറ്റൻസ് സാധ്യതാ സംഘം: വൃദ്ധിമാൻ സാഹ (വിക്കറ്റ്കീപ്പർ), ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ഹർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), വിജയ് ശങ്കർ, ഡേവിഡ് മില്ലർ, രാഹുൽ തേവാട്ടിയ, റാഷിദ് ഖാൻ, അൽസാരി ജോസഫ്, ജോഷ്വ ലിറ്റിൽ, മുഹമ്മദ് ഷമി.

ഡൽഹി ക്യാപിറ്റൽസ് സാധ്യതാ സംഘം: ഡേവിഡ് വാർണർ (ക്യാപ്റ്റൻ), ഫിലിപ്പ് സാൾട്ട് (വിക്കറ്റ് കീപ്പർ), മിച്ചൽ മാർഷ്, മനീഷ് പാണ്ഡ്യ, പ്രിയം ഗാർഗ്, അക്‌സർ പട്ടേൽ, റിപാൽ പട്ടേൽ, ആൻട്രിച്ച് നോർജെ, കുൽദീപ് യാദവ്, മുകേഷ് കുമാർ, ഇഷാന്ത് ശർമ.

IPL: Gujarat Titans vs Delhi Capitals match in Ahmedabad today

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News