ഐപിഎല്ലിനില്ലെന്ന് ജോ റൂട്ടും; തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് സംഗക്കാര

2023-ലെ മിനി ലേലത്തിലൂടെയാണ് രാജസ്ഥാന്‍ റൂട്ടിനെ സ്വന്തമാക്കിയത്.

Update: 2023-11-26 09:18 GMT

 ജയ്പൂര്‍: ബെൻസ്‌റ്റോക്കിന് പിന്നാലെ രാജസ്ഥാൻ റോയൽസ് താരമായ ജോ റൂട്ടും ഐപിഎല്ലിൽ നിന്ന് പിന്മാറി. 32 കാരനായ റൂട്ട് കഴിഞ്ഞ സീസണിലാണ് ആദ്യമായി ഐപിഎല്ലിന് എത്തുന്നത്. വെറും മൂന്ന് മത്സരങ്ങൾ മാത്രമാണ് രാജസ്ഥാനായി റൂട്ട് കളിച്ചത്.

2023-ലെ മിനി ലേലത്തിലൂടെയാണ് രാജസ്ഥാന്‍ റൂട്ടിനെ സ്വന്തമാക്കിയത്. റൂട്ടിന്റെ തീരുമാനത്തെ പൂർണ്ണമായും മാനിക്കുന്നതായി ടീം ഡയരക്ടര്‍ കുമാർ സംഗക്കാര വ്യക്തമാക്കി.  

ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ടീം അംഗങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ജോ റൂട്ടിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ രാജസ്ഥാന് നഷ്ടമാവും. അതേസമയംതന്നെ അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുകയും ചെയ്യുന്നു', സംഗക്കാര കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ സീസണില്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ട രാജസ്ഥാന്‍ ഇത്തവണത്തെ മിനി ലേലത്തില്‍ മികച്ച താരങ്ങളെ സ്വന്തമാക്കാനുള്ള നീക്കത്തിലാണ്. ദുബായില്‍ അടുത്ത മാസം 19-നാണ് മിനി ലേലം നടക്കുക.മറ്റൊരു ബാസ്റ്റ്മാന്‍ ദേവ്ദത്ത് പടിക്കലിനെ നേരത്തെ രാജസ്ഥാന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് കൈമാറിയിരുന്നു. പകരം പേസ് ബൗളര്‍ ആവേശ് ഖാനെ ടീമിലെടുക്കകയും ചെയ്തു.

Summary-Joe Root joins Ben Stokes by skipping 2024 tournament

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News