ഡി.കെ, പാണ്ഡ്യ റിട്ടേണ്‍, ഉമ്രാന്‍ ടീമില്‍; ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് പരമ്പരകള്‍ക്കുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു

മലയാളി താരം സഞ്ജു സാംസണിന് ടീമിൽ ഇടം ലഭിച്ചില്ല

Update: 2022-05-22 16:19 GMT
Editor : afsal137 | By : Web Desk
Advertising

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയ്ക്കും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടി-20 ടീമിനെ കെ എൽ രാഹുലും ടെസ്റ്റ് ടീമിനെ രോഹിത് ശർമയും നയിക്കും. ചേതേശ്വർ പൂജരെ ടെസ്റ്റ് ടീമിൽ മടങ്ങിയെത്തി. ടി-20 ടീമിൽ ഉമ്രാൻ മാലികാണ് പുതുമുഖം. എന്നാൽ മലയാളി താരം സഞ്ജു സാംസണിന് ടീമിൽ ഇടം ലഭിച്ചില്ല. ടി-20 ടീമിലേക്ക് ദിനേഷ് കാർത്തിക്, ഹർദിക് പാണ്ഡ്യ എന്നിവരെ മടക്കിവിളിച്ചു.

ഋഷഭ് പന്താണ് ടി-20യിൽ വൈസ് ക്യാപ്റ്റൻ. പഞ്ചാബ് കിങ്‌സിന്റെ പേസർ അർഷ്ദീപ് സിങ് ടി-20 ടീമിലുണ്ട്. ജൂൺ 9ന് ഡൽഹിയിലാണ് ആദ്യ ട്വന്റി20 മത്സരം നടക്കുന്നത് 12, 14, 17, 19 തീയതികളിലാണു മറ്റു മത്സരങ്ങൾ. ജൂലൈ ഒന്നു മുതൽ അഞ്ചു വരെ ബർമിങ്ഹാമിലാണു ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് മത്സരം നടക്കുന്നത്. നിലവിൽ ഇന്ത്യയ്ക്ക് 2-1ന്റെ ലീഡുണ്ട്. നേരത്തേ മാറ്റിവച്ച മത്സരമാണ് ഇനി നടക്കാനുള്ളത്.

ട്വന്റി20 ഇന്ത്യൻ ടീം- കെ.എൽ. രാഹുൽ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്ക്, ഹാർദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യർ, യുസ്!!േവന്ദ്ര ചെഹൽ, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയി, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്ക്.

ടെസ്റ്റ് ടീം- രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, ഹനുമാ വിഹാരി, ചേതേശ്വർ പൂജാര, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, ഷാർദൂൽ ഠാക്കൂർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News