'ഹൈദരാബാദി ബിരിയാണി ടൈം'; കോഹ്‌ലിക്കും സംഘത്തിനും പുതിയ വീട്ടിൽ വിരുന്നൊരുക്കി മുഹമ്മദ് സിറാജ്

സൺറൈസേഴ്‌സ് ഹൈദരാബാദുമായുള്ള മത്സരത്തിനാണ് ബാംഗ്ലൂർ ടീം ഹൈദരാബാദിലെത്തിയത്. നാളെ വൈകീട്ട് 7.30-നാണ് മത്സരം.

Update: 2023-05-17 05:53 GMT

സൺറൈസേഴ്‌സ് ഹൈദരാബാദുമായുള്ള മത്സരത്തിനെത്തിയ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിലെ സഹതാരങ്ങൾക്ക് തന്റെ പുതിയ വീട്ടിൽ വിരുന്നൊരുക്കി മുഹമ്മദ് സിറാജ്. ഹൈദരാബാദ് ഫിലിംനഗറിലെ ജൂബിലി ഹിൽസിലാണ് സിറാജിന്റെ പുതിയ വീട്. വിരാട് കോഹ്ലി, ഫാഫ് ഡുപ്ലസിസ് അടക്കമുള്ള താരങ്ങൾ സിറാജിന്റെ വീട്ടിലെത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിലിൽ സിറാജിന്റെ വീട്ടിൽനിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഹൈദരാബാദി ബിരിയാണി ടൈം' എന്ന ക്യാപ്ഷനിലാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Advertising
Advertising

ഐ.പി.എൽ 2023 സീസണിൽ ഇതുവരെ 12 മത്സരങ്ങൾ കളിച്ച ആർ.സി.ബിക്ക് 12 പോയിന്റുകളാണുള്ളത്. നാളെ ഹൈദരാബാദിനെതിരെ നടക്കുന്ന മത്സരത്തിൽ വിജയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഫാഫ് ഡുപ്ലസിസ് നയക്കുന്ന ബാംഗ്ലൂർ സംഘം. അവസാന കളിയിൽ രാജസ്ഥാൻ റോയൽസിനെ 112 റൺസിന് തോൽപ്പിക്കാനായത് ടീമിന് വലിയ ആത്മവിശ്വാസം പകരുന്നുണ്ട്.

172 റൺസ് വിജയലക്ഷ്യം നേടിയ ഇറങ്ങിയ രാജസ്ഥാൻ ടീം 10.3 ഓവറിൽ 59 റൺസിന് എല്ലാവരും പുറത്തായി. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ സ്‌കോറാണ് ഇത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News