അപകടത്തിൽ താഴ്ചയിലേക്ക് മറിഞ്ഞ കാറിലെ യാത്രക്കാർക്ക് രക്ഷകനായി മുഹമ്മദ് ഷമി

നൈനിറ്റാളിൽവച്ചാണ് അപകടമുണ്ടായത്.

Update: 2023-11-26 09:05 GMT

നൈനിറ്റാൾ: അപകടത്തിൽപ്പെട്ട് റോഡിൽനിന്ന് താഴ്ചയിലേക്ക് മറിഞ്ഞ കാറിലെ യാത്രക്കാർക്ക് രക്ഷകനായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. നൈനിറ്റാളിൽവച്ചാണ് അപകടമുണ്ടായത്. തന്റെ കാറിന്റെ മുന്നിൽ പോവുകയായിരുന്ന കാർ അപകടത്തിൽപ്പെട്ട് പെട്ടെന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് ഷമി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.

ലോകകപ്പിലെ ഗംഭീര പ്രകടനത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ഷമിയെ ഡ്രസിങ് റൂമിൽ നേരിട്ടെത്തി അഭിനന്ദിച്ചിരുന്നു. സിനിമ തിരക്കഥ പോലെയായിരുന്നു ഈ ലോകകപ്പിൽ ഷമിയുടെ പ്രകടനം. ടൂർണമെന്റിലെ ആദ്യ നാല് കളികളിൽ ടീമിൽ ഷമിക്ക് ഇടമുണ്ടായിരുന്നില്ല. ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റതിനെ തുടർന്നാണ് ഷമി ടീമിലേത്തിയത്.

ന്യൂസിലൻഡിനെതിരെയായിരുന്നു ഷമിയുടെ ആദ്യ മത്സരം. 54 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഷമി ഗംഭീര പ്രകടനത്തോടെ വരവറിയിച്ചു. സെമി ഫൈനലിൽ ഏഴ് വിക്കറ്റ് അടക്കം 24 വിക്കറ്റുകളാണ് ലോകകപ്പിൽ ഷമി നേടിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News