സുരക്ഷാ ഉദ്യോഗസ്ഥരുടെ ബിരിയാണി പ്രിയത്തില്‍ ഞെട്ടി പാക് ക്രിക്കറ്റ് ബോര്‍ഡ്; 27 ലക്ഷം രൂപ ബില്‍!

5 എസ്പി, 500 ലധികം എഎസ്പികളെയുമായിരുന്നു കിവീസ് ടീമിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്

Update: 2021-09-23 12:13 GMT
Editor : Dibin Gopan | By : Web Desk

കളി തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പാക് പര്യടനം ഉപേക്ഷിച്ച ന്യൂസിലാന്‍ഡിന്റെ തീരുമാനം ഇതിനോടകം തന്നെ വലിയ വിവാദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ന്യൂസിലാന്‍ഡിന് ടീമിന് സുരക്ഷ ഒരുക്കിയ ഉദ്യോഗസ്ഥര്‍ കഴിച്ച ബിരിയാണി കണക്കാണ് കൗതുകമായിരിക്കുന്നത്.

ന്യൂസിലാന്‍ഡിന്റെ പരമ്പരയില്‍ നിന്നുള്ള പിന്മാറ്റം വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞിരുന്നു. ഇതിന് ഇടയിലാണ് ന്യൂസിലാന്‍ഡ് ടീമിന് സുരക്ഷയൊരുക്കിയ ഉദ്യോഗസ്ഥര്‍ ബിരിയാണി കഴിച്ചതിന്റെ കണക്കും പുറത്തു വരുന്നത്.

ന്യൂസിലാന്‍ഡ് ടീമിന് സുരക്ഷയൊരുക്കിയ ഉദ്യോഗസ്ഥര്‍ കഴിച്ച ബിരിയാണിയുടെ ബില്‍ 27 ലക്ഷം രൂപയാണ്. 5 എസ്പി, 500 ലധികം എഎസ്പികളെയുമായിരുന്നു കിവീസ് ടീമിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്. ഇവര്‍ക്കെല്ലാം ഒരു ദിവസം രണ്ടു നേരമായിരുന്നു ബിരിയാണി നല്‍കിയിരുന്നത്. ഇതിനാണ് 27 ലക്ഷം രൂപയുടെ ബില്‍ വന്നിരിക്കുന്നതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News