സൂര്യകുമാർ ഏകദിനം പഠിച്ചുകൊണ്ടിരിക്കുന്നു, ഇനിയും അവസരങ്ങൾ നൽകേണ്ടതുണ്ട്; രാഹുൽ ദ്രാവിഡ്

സൂര്യയെ പൂർണമായും പിന്തുണക്കുകയാണ് പരിശീലകൻ രാഹുൽ ദ്രാവിഡ്. സൂര്യക്ക് ഇനിയും അവസരം നൽകണമെന്നാണ് രാഹുൽ ദ്രാവിഡ് പറയുന്നത്.

Update: 2023-07-30 06:46 GMT
Editor : rishad | By : Web Desk

ടെൻഡ്ബ്രിഡ്ജ്: ഇന്ത്യയുടെ മിഡിൽ ഓർഡറിലേക്ക് ഇന്ത്യ പ്രതീക്ഷയോടെ നോക്കുന്ന കളിക്കാരനാണ് സൂര്യകുമാർ യാദവ്. എന്നാൽ താരത്തിൽ നിന്ന് വേണ്ടത്ര പിന്തുണ ഇന്ത്യൻ ടീമിന് ലഭിക്കുന്നില്ല. ഇന്ത്യക്കായി കളിച്ച ആദ്യ ആറ് ഏകദിനങ്ങളിൽ സൂര്യ രണ്ട് അർധ സെഞ്ച്വറികളും നാല് മത്സരങ്ങളിൽ 30ലേറെ റൺസും നേടി. 261 റൺസാണ് സൂര്യ നേടയത്.

എന്നാൽ പിന്നീട് കളിച്ച 19 മത്സരങ്ങളിലാകട്ടെ താരം അമ്പെ പരാജയപ്പെട്ടു. ചില മത്സരങ്ങളിൽ രണ്ടക്കം കടക്കാൻ പോലും കഴിഞ്ഞില്ല. ഇതാണ് സൂര്യയുടെ പ്രശ്‌നം, ഫോമിൽ സ്ഥിരതയില്ല. ലോകകപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ഇങ്ങനെയൊരു പ്രകടനമല്ല സൂര്യയിൽ നിന്ന് ആരാധകരും ടീം ഇന്ത്യയും പ്രതീക്ഷിക്കുന്നത്. എന്നാൽ സൂര്യയെ പൂർണമായും പിന്തുണക്കുകയാണ് പരിശീലകൻ രാഹുൽ ദ്രാവിഡ്. സൂര്യക്ക് ഇനിയും അവസരം നൽകണമെന്നാണ് രാഹുൽ ദ്രാവിഡ് പറയുന്നത്.

Advertising
Advertising

'സൂര്യ മികച്ചൊരു കളിക്കാരനാണ് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ടി20യിലും ആഭ്യന്തര മത്സരങ്ങളിലും അദ്ദേഹം ഇക്കാര്യം തെളിയിച്ചതാണ്. പക്ഷേ നിർഭാഗ്യമെന്ന് പറയട്ടെ ഏകദിന ക്രിക്കറ്റിൽ അദ്ദേഹത്തിന് വേണ്ടത്ര തിളങ്ങാനാകുന്നില്ല. അദ്ദേഹം ഏകദിനം പഠിച്ചുകൊണ്ടിരിക്കുകയാണ്. മധ്യഓവറുകളിൽ എങ്ങനെയാണ് കളിക്കേണ്ടത് എന്നത് പഠിച്ചുകൊണ്ടിരിക്കുകയാണ്. അവന്റെ പ്രതിഭ വളരണമെങ്കിൽ ഇനിയും അവസരം നൽകേണ്ടതുണ്ട്'- രാഹുൽ ദ്രാവിഡ് പറഞ്ഞു. 

രണ്ടാം ഏകദിനത്തിലും സൂര്യകുമാർ യാദവ് വേഗത്തിൽ പുറത്തായിരുന്നു. 25 പന്തുകളിൽ നിന്ന് 24 റൺസാണ് താരം നേടിയത്. മൂന്ന് ബൗണ്ടറികൾ ഉൾപ്പെടെയായിരുന്നു സൂര്യകുമാർ യാദവിന്റെ ഇന്നിങ്‌സ്. ആദ്യ ഏകദിനത്തിലും താരത്തിന് തിളങ്ങാനായിരുന്നില്ല. 19 റൺസെ നേടാനായുള്ളൂ. അതേസമയം മൂന്നാം ഏകദിനം ചൊവ്വാഴ്ച നടക്കും. ട്രിനിഡാഡിലാണ് മത്സരം. ഇതിൽ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. ആദ്യ രണ്ട് മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് സമനിലയിലാണ്(1-1).

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News