ലൈഫ് കിട്ടിയിട്ടും വീഴ്ച... ആരാധകരെ നിരാശരാക്കി സഞ്ജു സാംസണ്‍

സഞ്ജുവിനെ നിരന്തരം ഇന്ത്യന്‍ ക്രിക്കറ്റ് ടീം അവഗണിക്കുന്നു എന്ന വാദങ്ങള്‍ ആരാധകര്‍ ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് താരത്തിന് ശ്രീലങ്കക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ അവസരം ലഭിച്ചത്.

Update: 2023-01-03 16:24 GMT

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ലഭിച്ച അവസരത്തിന്‍റെ ആഘോഷാരവങ്ങള്‍ അടങ്ങും മുന്‍പേ നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസണ്‍. ശ്രീലങ്കക്കെതിരായ പരമ്പരയിലെ ആദ്യ ടി20 മത്സരത്തില്‍ വെറും അഞ്ച് റണ്‍സുമായി പുറത്താകാനായിരുന്നു താരത്തിന്‍റെ വിധി. സെക്കന്‍ഡ് ഡൌണായി ഇറങ്ങിയ സാംസണ്‍ ആറ് പന്തുകളില്‍ അഞ്ച് റണ്‍സുമായി ധനഞ്ജയ ഡിസില്‍വക്ക് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.

സഞ്ജുവിനെ നിരന്തരം ഇന്ത്യന്‍ ക്രിക്കറ്റ് ടീം അവഗണിക്കുന്നു എന്ന വാദങ്ങള്‍ ആരാധകര്‍ ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് താരത്തിന് ശ്രീലങ്കക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ അവസരം ലഭിച്ചത്. എന്നാല്‍ കിട്ടിയ അവസരം സഞ്ജുവിന് മുതലെടുക്കാന്‍ കഴിയാതെ പോകുകകയായിരുന്നു. ടീം തകര്‍ച്ച നേരിടുമ്പോള്‍ ക്രീസിലെത്തിയ സഞ്ജുവിന് ഒരു ആങ്കര്‍ റോള്‍ കളിക്കാനും നല്ലൊരു ഇന്നിങ്സ് കെട്ടിപ്പടുക്കാനും ലഭിച്ച സുവര്‍ണാവസരമാണ് താരം നഷ്ടപ്പെടുത്തിയത്. ഇന്ത്യ അഞ്ച് ഓവറില്‍ 38ന് രണ്ട് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് സഞ്ജു ക്രീസിലെത്തുന്നത്. ആവശ്യത്തിന് സമയവും 15 ഓവറുകളും മുന്നിലുണ്ടായിട്ടും ഏവരേയും നിരാശപ്പെടുത്തിക്കൊണ്ട് അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞാണ് സഞ്ജു മടങ്ങിയത്.

Advertising
Advertising

ആദ്യം സഞ്ജു ഉയര്‍ത്തിയടിച്ച പന്ത് ശ്രീലങ്ക വിട്ടുകളഞ്ഞിരുന്നു. ധനഞ്ചയയുടെ പന്തിൽ സഞ്ജു നൽകിയ അവസരം അവസലങ്ക കൈക്കലാക്കിയെങ്കിലും ക്യാച്ചിന് മുമ്പ് പന്ത് നിലത്ത് കുത്തിയതായി തേഡ് അമ്പയര്‍ കണ്ടെത്തുകയായിരുന്നു. അങ്ങനെ ലൈഫ് കിട്ടിയ താരത്തിന് പക്ഷേ അത് മുതലാക്കാന്‍ കഴിഞ്ഞില്ല. ആ രക്ഷപ്പെടലിന് ശേഷം രണ്ട് പന്തുകൾ മാത്രമാണ് സഞ്ജുവിന് തുടരാനായത്. ഒരു മോശം ഷോട്ടിലൂടെ മധുശങ്കക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. ലെങ്ത് ജഡ്ജ് ചെയ്യുന്നതില്‍ പിഴച്ച സഞ്ജുവിന്‍റെ ബാറ്റില്‍ തട്ടിയുയര്‍ന്ന പന്ത്  മധുശങ്ക അനായാസം കൈപ്പിടിയിലൊതുക്കുകയായിരുന്നു. 

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News