ശ്രേയസ് അയ്യരിനെ ഐസിയുവിൽ നിന്ന് മാറ്റി; അപകടനില തരണം ചെയ്തു പക്ഷെ ആശുപത്രിയിൽ തുടരും

Update: 2025-10-27 17:54 GMT
Editor : Harikrishnan S | By : Sports Desk

സിഡ്‌നി: ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരെ സിഡ്‌നിയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റിയതായി റിപ്പോർട്ട്. ഞായറാഴ്ച നടന്ന ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ഏകദിനത്തിനിടെ വാരിയെല്ലിന് പരിക്കേറ്റതിനെ തുടർന്ന് അയ്യർക്ക് ആന്തരിക രക്തസ്രാവമുണ്ടായി. മത്സരത്തിനിടെ ആസ്ട്രേലിയൻ താരം അലക്സ് കാരിയെ കുറത്താക്കാനായി ഒരു ക്യാച് എടുത്തപ്പോളാണ് താരത്തിന് പരിക്കേറ്റത്. ശ്രേയസിന് അണുബാധയുണ്ടാകാതിരിക്കാൻ ഏഴു ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞതിനു ശേഷമേ ഹോസ്പിറ്റലിൽ നിന്ന് മടങ്ങാൻ കഴിയുകയുള്ളു എന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നു.

ബിസിസിഐയുടെ മെഡിക്കൽ ടീം സിഡിനിയിലെ വിദഗ്ധ ഡോക്ടർമാരുമായി നിരന്തരം സംസാരിക്കുന്നുണ്ടെന്നും ടീം ഡോക്ടറായ റിസ്വാൻ ഖാൻ ശ്രേയസിനൊപ്പം ആശിപത്രിയിൽ തന്നെ തുടരും.'ശ്രേയസ് അയ്യരുടെ ഇടതുവശത്തെ വാരിയെല്ലിന് പരിക്കേറ്റു. കൂടുതൽ വിലയിരുത്തലിനായി താരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അദ്ദേഹം ചികിത്സയിലാണ്, നിലവിൽ പ്രേശ്നങ്ങൾ ഒന്നുമില്ല, സുഖം പ്രാപിച്ചുവരുന്നു.' താരത്തിന്റെ പരിക്കിനെ തുടർന്ന് ബിസിസിഐ പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെയായിരുന്നു.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News