ഒന്നാം സ്ഥാനക്കാർ കരുതിയിരിക്കുക..; റാങ്കിങിലേക്കും കോഹ്‌ലി തിരിച്ചുവരുന്നു

പാക്കിസ്ഥാനെതിരായ മത്സരത്തിൽ പുറത്താകാതെ നേടിയ 82 റൺസാണ് ട്വന്റി20 റാങ്കിങ്ങിലും കോലിയുടെ തിരിച്ചുവരവിന് വഴിതെളിച്ചത്.

Update: 2022-10-27 04:59 GMT
Editor : rishad | By : Web Desk

പെര്‍ത്ത്: ടി20 ലോകകപ്പിൽ പാകിസ്താനെതിരെ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ, ട്വന്റി20 റാങ്കിങ്ങിലും വിരാട് കോഹ് ലിക്ക് നേട്ടം. അഞ്ച് സ്ഥാനങ്ങൾ കയറി കോഹ്‌ലി ഒൻപതാം റാങ്കിലെത്തി. ഇതിന് മുമ്പ് ഫോമില്ലായിരുന്ന കോഹ്‌ലി റാങ്കിങില്‍ ആദ്യ പത്തിന് പുറത്തായിരുന്നു. പാക്കിസ്ഥാനെതിരായ മത്സരത്തിൽ പുറത്താകാതെ നേടിയ 82 റൺസാണ് ട്വന്റി20 റാങ്കിങ്ങിലും കോലിയുടെ തിരിച്ചുവരവിന് വഴിതെളിച്ചത്.

ആറു ഫോറും നാലു സിക്സും ഉൾപ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിങ്സ്. പാകിസ്താനെതിരായ കളിയുടെ തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന വിരാട് കോഹ്ലി പിന്നീട് ഗംഭീര വെടിക്കെട്ടാണ് കാഴ്ചവെച്ചത്. എല്ലാ പാക് ബൗളര്‍മാര്‍ക്കെതിരേയും ആധിപത്യം നേടിയ താരം ഇന്ത്യയ്ക്ക് അവസാന ഓവറില്‍ വേണ്ടിയിരുന്ന 16 റണ്‍സിലും കാര്യമായ സംഭാവന നല്‍കി. നോബോളില്‍ സിക്‌സറടിച്ച കോഹ്ലിയാണ് കളിയുടെ അവസാന ഓവറില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

Advertising
Advertising

മത്സരഫലം മാറിമറിഞ്ഞെങ്കിലും അശ്വിന്‍ അവസാന പന്തില്‍ സിംഗിളെടുത്തതോടെ ഇന്ത്യന്‍ ആരാധകരുടെ ആവേശം വാനോളമുയര്‍ന്നു. അതേസമയം ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ കാര്യമായി തിളങ്ങാനായില്ലെങ്കിലും പാക്കിസ്ഥാൻ താരം മുഹമ്മദ് റിസ്‌വാനാണ് റാങ്കിങ്ങിൽ ഒന്നാമത്. 849 പോയിന്റുമായാണ് റിസ്‌വാൻ ഒന്നാം സ്ഥാനത്ത് തുടരുന്നത്. അതേസമയം, ഇന്ത്യൻ താരം സൂര്യകുമാർ യാദവ് രണ്ടാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്ക് വീണു. ഓസ്ട്രേലിയയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ തകർത്തടിച്ച ന്യൂസീലൻഡ് താരം ഡിവോൺ കോൺവേയാണ് ഇപ്പോൾ രണ്ടാമത്. സമ്പാദ്യം 831 പോയിന്റ്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News