'വിരാട് കോലി തന്നെ നായകൻ, മറ്റു റിപ്പോർട്ടുകൾ അസംബന്ധം': ബി.സി.സി.ഐ

ട്വന്റി 20 ലോകകപ്പിനുശേഷം നിലവിലെ നായകനായ വിരാട് കോലി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം മാത്രം ഏറ്റെടുക്കുമെന്നും മറ്റ് രണ്ട് ഫോര്‍മാറ്റുകളിലും ഇന്ത്യയെ രോഹിത് ശര്‍മ്മ നയിക്കുമെന്നുമായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.

Update: 2021-09-13 10:32 GMT
Editor : rishad | By : Web Desk

ടി20 ലോകകപ്പിന് ശേഷം ഏകദിന-ടി20 ഫോർമാറ്റുകളിൽ നിന്ന് നായക സ്ഥാനത്ത് നിന്ന് വിരാട് കോലി രാജിവെച്ചേക്കുമെന്ന റിപ്പോർട്ടുകൾ തള്ളി ബി.സി.സി.ഐ. കോലിക്ക് പകരം രോഹിത് ശർമ്മയായിരിക്കും ഏകദിന-ടി20 ക്രിക്കറ്റിൽ ഇന്ത്യയെ നയിക്കുക എന്നായിരുന്നു റിപ്പോർട്ടുകൾ.

എന്നാൽ അത്തരം റിപ്പോർട്ടുകളെ തള്ളുകയാണ് ബി.സി.സി.ഐ ട്രഷറർ അരുൺ ധുമൽ. അസംബമായ കാര്യങ്ങളാണിത്, അങ്ങനെ ഒന്നും സംഭവിക്കില്ല. ക്യാപ്റ്റൻസി വിഭജിക്കുന്നതിനെക്കുറിച്ച് ബി.സി.സിഐയിൽ ഒരു ചർച്ചയും നടന്നിട്ടില്ല, വിരാട് കോലി തന്നെ നായകനായി തുടരുമെന്നും അദ്ദേഹം ന്യൂസ് ഏജൻസിയായ ഐ.എ.എൻ.എസിനോട് പറഞ്ഞു.

Advertising
Advertising

ട്വന്റി 20 ലോകകപ്പിനുശേഷം നിലവിലെ നായകനായ വിരാട് കോലി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം മാത്രം ഏറ്റെടുക്കുമെന്നും മറ്റ് രണ്ട് ഫോര്‍മാറ്റുകളിലും ഇന്ത്യയെ രോഹിത് ശര്‍മ്മ നയിക്കുമെന്നുമായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. നായകസ്ഥാനം കൈമാറുന്നത് സംബന്ധിച്ച് രോഹിത്തും ടീം മാനേജ്‌മെന്‍റുമായി കോലി കഴിഞ്ഞ കുറച്ച് മാസങ്ങളായി ചര്‍ച്ച ചെയ്തുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനുവേണ്ടിയാണ് കോലി ഈ തീരുമാനമെടുത്തത്. ട്വന്റി 20 ലോകകപ്പിന് പിന്നാലെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുമെന്നുമായിരുന്നു റിപ്പോര്‍ട്ട്.

കോലിയും രോഹിത്തും നായകസ്ഥാനം പങ്കിടുന്നത് നേരത്തെയും വലിയ ചര്‍ച്ചയായിട്ടുണ്ട്. 65 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച കോലി 38 ഉം 95 ഏകദിനങ്ങളില്‍ 65 ഉം 45 ടി20കളില്‍ 29 ഉം വിജയങ്ങള്‍ നേടി. എന്നാല്‍ ക്യാപ്റ്റന്‍സിയില്‍ വിജയിക്കുമ്പോഴും സമീപകാലത്ത് ബാറ്റിഗില്‍ കോലിക്ക് താളം നഷ്‌ടപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയിലുള്‍പ്പെടെ കോലിക്ക് ബാറ്റിങില്‍ കാര്യമായ സംഭാവന ചെയ്യാനായിരുന്നില്ല. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News