‘‘റൊണാൾഡോയെക്കാൾ മികച്ചവനായി ഞാൻ മെസ്സിയെ കാണുന്നത് അതുകൊണ്ടാണ്’’ -വെയ്ൻ റൂണി

Update: 2024-05-30 14:07 GMT
Editor : safvan rashid | By : Sports Desk

ലണ്ടൻ: ലയണൽ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ മികച്ചതെന്ന ചോദ്യം ഫുട്ബോൾ ലോകത്ത് ഇപ്പോഴും തുടരുന്നുണ്ട്. ഈ വാദ പ്രതിവാദത്തിൽ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുൻ സൂപ്പർ താരം വെയ്ൻ റൂണി.

‘‘മെസ്സിയാണ് എക്കാലത്തേയും മികച്ചതെന്ന് ഞാൻ കരുതുന്നു. ഞാൻ മെസ്സിക്കൊപ്പം നിൽക്കുമ്പോൾ പലരും റൊണാൾഡോയു​ടെ പേര് പറയാറുണ്ട്. ആളുകൾക്ക് മെസ്സിയുടെ പേരും റൊണാൾഡോയുടെ പേരും പറയാം.മെസ്സിയും റൊണാൾഡോയും മികച്ചവർ തന്നെയാണ്. എക്കാലത്തെയും മികച്ച രണ്ടുപേർ.എന്നെ സംബന്ധിച്ച് മെസ്സി കുറച്ചുകൂടി ജന്മവാസനയുള്ള കളിക്കാരനാണ്. ഒരു കളിക്കാരനിൽ ഞാനിഷ്ടപ്പെടുന്നത് അതാണ്. അതുകൊണ്ടാണ് ഞാൻ മെസ്സിക്കൊപ്പം നിൽക്കുന്നത്’’-റൂണി സ്കൈ ബെറ്റിനോട് പറഞ്ഞു.

Advertising
Advertising

പക്ഷേ ഡ്രസിങ് റൂം പങ്കിടാൻ ഏറ്റവും ഇഷ്ടമുള്ള താരമായി റൂണി തെരഞ്ഞെടുത്തത് ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാനെയാണ്. ‘‘ സിനാനൊപ്പം കളിക്കാൻ അതിയായ ആഗ്രഹമുണ്ട്. അയാൾ എത്ര മികച്ചവനായിരുന്നു. മെസ്സി എക്കാലത്തെയും മികച്ചവനാണ്. പക്ഷേ എനിക്ക് സിദാനൊപ്പം കളിക്കാനാണ് ആഗ്രഹം. അദ്ദേഹം ശാന്തനും രണ്ടു​കാലുകൊണ്ടും കളിക്കാനാകുന്നവനുമാണ്. ഗോളടിക്കാനും അസിസ്റ്റ് നൽകാനുമാകും’’ -റൂണി കൂട്ടിച്ചേർത്തു.

അലക്സ് ​ഫെർഗൂസണ് കീഴിൽ റൂണിയും റൊണാൾഡോയും അഞ്ചുവർഷത്തോളം മാഞ്ചസ്റ്റർ യുനൈറ്റഡിനായി പന്തുതട്ടിയിട്ടുണ്ട്. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News