ചെന്നൈയ്ക്ക് വേണ്ടി 200 മത്സരം പൂർത്തിയാക്കി ധോണി; ഡ്രെസിങ് റൂമിൽ കേക്ക് മുറിച്ച് ആഘോഷം

Update: 2021-04-17 09:59 GMT
Editor : Nidhin | By : Sports Desk

ചെന്നൈ സൂപ്പർ കിങ്‌സിനു വേണ്ടി 200 മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യത്തെ താരമായി ധോണി. ഇന്നലെ പഞ്ചാബുമായി നടന്ന മത്സരത്തിലാണ് ധോണി ഈ നേട്ടത്തിലെത്തിയത്. 200 മത്സരങ്ങളിൽ 176 മത്സരങ്ങൾ ഐപിഎല്ലിലും 24 മത്സരങ്ങൾ ചാമ്പ്യൻസ് ലീഗിലുമാണ് ധോണി ചെന്നൈയുടെ മഞ്ഞക്കുപ്പായമണിഞ്ഞത്.

ഐപിഎൽ ആരംഭിച്ച ചെന്നൈ ടീമിന് വിലക്ക വന്ന രണ്ടു വർഷങ്ങളിലൊഴികെ ചെന്നൈക്കൊപ്പമായിരുന്നു ധോണി കളിച്ചത്. എല്ലാ സീസണിലും അവരുടെ നായകനും ധോണിയായിരുന്നു. 200 മത്സരം പൂർത്തിയാക്കിയതിന്റെ ഭാഗമായി ഇന്നലെ മത്സരശേഷം ധോണി ഡ്രെസിങ് റൂമിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. ഇതിന വീഡിയോ ചെന്നൈ സൂപ്പർ കിങ്‌സ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

Advertising
Advertising

Tags:    

Editor - Nidhin

contributor

By - Sports Desk

contributor

Similar News