'ഈദുല്‍ അദ്ഹ മുബാറക്'; പെരുന്നാള്‍ ആശംസകളുമായി റയല്‍ മാഡ്രിഡ്
സമൂഹമാധ്യമങ്ങളിലൂടെയാണ് സ്പാനിഷ് ഫുട്ബോള്‍ വമ്പന്മാരായ റയല്‍ മാഡ്രിഡ് വിശ്വാസികള്‍ക്ക് ബലി പെരുന്നാള്‍ ആശംസകള്‍ അര്‍പ്പിച്ചത്.
Update: 2023-06-28 15:06 GMT
റയല്‍ മാഡ്രിഡ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പെരുന്നാള്‍ ആശംസ
ഇബ്രാഹീം നബിയുടെയും കുടുംബത്തിന്‍റെയും ത്യാഗ സ്മരണയിൽ ലോകമെങ്ങുമുള്ള മുസ്‍ലിം മത വിശ്വാസികള്‍ ബലിപെരുന്നാൾ ആഘോഷത്തിലേക്ക് കടക്കുകയാണ്. ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാൾ. കേരളത്തിൽ നാളെയാണ് ബലിപെരുന്നാൾ.
വിശ്വാസികള്‍ വലിയ പെരുന്നാള്‍ ആഘോഷത്തിനൊരുങ്ങുമ്പോള്‍ സ്പാനിഷ് ഫുട്ബോള്‍ ക്ലബ്ബായ റയല്‍ മാഡ്രിഡ് തങ്ങളുടെ ആരാധകര്‍ക്ക് ആശംസകള്‍ നേരുന്ന തിരക്കിലാണ്.
സമൂഹമാധ്യമങ്ങളിലൂടെയാണ് സ്പാനിഷ് ഫുട്ബോള്‍ വമ്പന്മാരായ റയല്‍ മാഡ്രിഡ് വിശ്വാസികള്‍ക്ക് ബലി പെരുന്നാള്‍ ആശംസകള്‍ അര്‍പ്പിച്ചത്.