ചരിത്ര വിജയം നേടിയ ജേഴ്സി ഇതാ; അമ്മയെ ചേര്‍ത്തുനിര്‍ത്തി നെറുകയില്‍ സ്നേഹ ചുംബനം നല്‍കി ഹക്കീമി

ചരിത്ര വിജയം നേടിയതിനു ശേഷം അരികിലേക്ക് എത്തിയ മകന്‍റെ കവിളില്‍ അമ്മയുടെ വക ഒരുമ്മ.

Update: 2022-11-28 06:58 GMT
Editor : Jaisy Thomas | By : Web Desk

ദോഹ: അട്ടിമറികളുടെ ലോകകപ്പില്‍ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു മൊറോക്കയുടെ തകര്‍പ്പന്‍ വിജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഫിഫ റാങ്കിങില്‍ 22-ാം സ്ഥാനത്തുള്ള മൊറോക്കോ രണ്ടാം റാങ്കിലുള്ള ബെല്‍ജിയത്തെ തകര്‍ത്തത്. ലോകകപ്പില്‍ ഇതുവരെ ഒരു ആഫ്രിക്കന്‍ രാജ്യത്തോടും തോറ്റിട്ടില്ലെന്ന ബെല്‍ജിയത്തിന്‍റെ റെക്കോഡിനെ മൊറോക്കോ തകര്‍ത്തെറിയുകയും ചെയ്തു. മത്സരത്തിനു ശേഷം വികാരഭരിതമായ രംഗങ്ങള്‍ക്കും ഗ്യാലറി സാക്ഷ്യം വഹിച്ചു. മൊറോക്കന്‍ താരം അഷ്റഫ് ഹക്കീമി അമ്മയെ ചേര്‍ത്തു നിര്‍ത്തി നെറുകയില്‍ സ്നേഹ ചുംബനം നല്‍കിയത് കാണികളുടെ കണ്ണും മനസും നിറച്ചു.

Advertising
Advertising

ചരിത്ര വിജയം നേടിയതിനു ശേഷം അരികിലേക്ക് എത്തിയ മകന്‍റെ കവിളില്‍ അമ്മയുടെ വക ഒരുമ്മ. തൊട്ടുപിന്നാലെ ഹക്കീമി മാതാവിനെ ചേര്‍ത്തു നിര്‍ത്തി താനണിഞ്ഞ ജേഴ്സി അവര്‍ക്കു സമ്മാനിച്ചു. കെട്ടിപ്പിടിച്ച അമ്മയെ ചേര്‍ത്തുനിര്‍ത്തി നെറുകയില്‍ സ്നേഹ ചുംബനം നല്‍കി ഹക്കീമി...മൊറോക്കയുടെ വിജയത്തിന്‍റെ സന്തോഷം പങ്കുവയ്ക്കുന്ന അമ്മയുടെയും മകന്‍റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

73-ാം മിനിറ്റില്‍ പകരക്കാരനായി എത്തിയ അല്‍ സാബിരിയും 92-ാം മിനിറ്റില്‍ സക്കരിയ അബുക്‍ലാലുമാണ് ബെല്‍ജിയത്തിന്‍റെ വല കുലുക്കിയത്. ബെല്‍ജിയത്തെ പരാജയപ്പെടുത്തിയതോടെ നാലു പോയിന്‍റുമായി ഇ ഗ്രൂപ്പില്‍ മൊറോക്കോ ഒന്നാം സ്ഥാനത്താണ്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News