ലീഗ് ക്രിക്കറ്റ് അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ അന്തകനാകും-ഡുപ്ലെസിസ്

ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കിൽ അടുത്ത പത്തുവർഷത്തിനുള്ളിൽ ഫുട്‌ബോളിന് പോലെ ലീഗ് മത്സരങ്ങൾക്കിടയിലുള്ള ഇടവേളയിൽ മാത്രം കളിക്കുന്ന ഒന്നായി മാറും അന്താരാഷ്ട്ര ക്രിക്കറ്റ്.

Update: 2021-06-07 12:50 GMT
Editor : Nidhin | By : Sports Desk

ഐപിഎൽ പോലുള്ള ട്വന്‍റി-20 ലീഗുകൾ അന്താരാഷ്ട്ര ക്രിക്കറ്റിന് ഭീഷണിയാകുമെന്ന്് സൗത്ത് ആഫ്രിക്കൻ താരവും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരവുമായ ഫാഫ് ഡുപ്ലെസിസ്.

ട്വന്‍റി-20 ലീഗുകൾ ഭാവിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിന് ഭീഷണിയാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഓരോ വർഷം കഴിയുതോറും ലീഗുകളുടെ കരുത്ത് കൂടികൊണ്ടിരിക്കുകയാണ്. ആദ്യകാലത്ത് ആകെ 2 ലീഗുകൾ മാത്രമാണ് ലോകത്ത് ഒരു വർഷം നടന്നിരുന്നത്. ഇപ്പോൾ ഏകദേശം ഏഴോളം ലീഗുകളാണ് ഒരു വർഷം നടക്കുന്നത്. ഓരോ വർഷം കഴിയും തോറും ലീഗ് ക്രിക്കറ്റ് കൂടുതൽ കരുത്താർജിക്കുകയാണ് - ഡുപ്ലെസിസ് പറഞ്ഞു.

Advertising
Advertising

ക്രിക്കറ്റ് ബോർഡുകൾ അന്താരാഷ്ട്ര ക്രിക്കറ്റും ലീഗ് ക്രിക്കറ്റും തമ്മിൽ കൃത്യമായ സന്തുലനം നിലനിർത്താൻ ശ്രദ്ധിക്കണമെന്ന് താരം ആവശ്യപ്പെട്ടു.

ഇപ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഫുട്‌ബോളിൽ സംഭവിച്ചതു പോലെ അന്താരാഷ്ട്ര ക്രിക്കറ്റ് ലീഗ് ക്രിക്കറ്റിന് മുന്നിൽ നിറം മങ്ങിപോകും. ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കിൽ അടുത്ത പത്തുവർഷത്തിനുള്ളിൽ ഫുട്‌ബോളിന് പോലെ ലീഗ് മത്സരങ്ങൾക്കിടയിലുള്ള ഇടവേളയിൽ മാത്രം കളിക്കുന്ന ഒന്നായി മാറും അന്താരാഷ്ട്ര ക്രിക്കറ്റ്. -ഡുപ്ലെസിസ് കൂട്ടിച്ചേർത്തു.

വെസ്റ്റിൻഡീസ് താരങ്ങളുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ഡുപ്ലെസിസ് തന്‍റെ വാദത്തിന് വ്യക്തത വരുത്തുന്നത്. വെസ്റ്റിൻഡീസ് താരങ്ങളായ ക്രിസ് ഗെയിലും ഡെയ്ൻ ബ്രാവോയും 'ഫ്രീലാൻസ'് ക്രിക്കറ്റ് താരങ്ങളാണ് ഇപ്പോൾ അത് അവരുടെ ദേശീയ ടീമിന് കനത്ത നഷ്ടമാണ് ഉ്ണ്ടാക്കുന്നത്. വെസ്്റ്റ് ഇൻഡീസിലെ പല താരങ്ങളും ഇപ്പോൾ ആ വഴിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഭാവിയിൽ ചിലപ്പോൾ സൗത്ത് ആഫ്രിക്കയിലും ഇതേ അവസ്ഥ വന്നേക്കാം.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന്‍റെ താരമായ ഡുപ്ലെസിസ് നിലവിൽ പാക്കിസ്ഥാൻ പ്രീമിയർ ലീഗിന്റെ ഭാഗമാണ്. ജൂൺ ഒമ്പതിനാണ് പാക്കിസ്ഥാൻ പ്രീമിയർ ലീഗ് പുനരാരംഭിക്കുക.

Tags:    

Editor - Nidhin

contributor

By - Sports Desk

contributor

Similar News