'തെറ്റ് പറ്റി, കുടുംബത്തെ അധിക്ഷേപിക്കരുത്': വീണ്ടും മാപ്പ് അപേക്ഷയുമായി ജിംഗാൻ

ബ്ലാസ്റ്റേഴ്സിനെതിരായ മത്സരശേഷം മടങ്ങുമ്പോൾ, 'ഞങ്ങൾ മത്സരിച്ചത് സ്ത്രീകളോടൊപ്പം' എന്ന തരത്തിലുള്ള പരമാര്‍ശമാണ് വിവാദത്തിന് തിരികൊളുത്തിയത്.

Update: 2022-02-22 12:54 GMT
Editor : rishad | By : Web Desk
Advertising

ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ കുടുംബാംഗങ്ങളെ അപമാനിക്കരുതെന്നാവശ്യപ്പെട്ട് സന്ദേശ് ജിംഗാന്‍. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് തെറ്റ് ഒരിക്കല്‍ കൂടി ഏറ്റു പറഞ്ഞ് മോഹന്‍ ബഗാന്‍ താരമായ ജിംഗാന്‍, അതിന്റെ പേരില്‍ കുടുംബാംഗങ്ങളെ ശിക്ഷിക്കരുതെന്ന്  ആവശ്യപ്പെട്ടത്. ബ്ലാസ്റ്റേഴ്സിനെതിരായ മത്സരശേഷം മടങ്ങുമ്പോൾ, 'ഞങ്ങൾ മത്സരിച്ചത് സ്ത്രീകളോടൊപ്പം' എന്ന തരത്തിലുള്ള പരമാര്‍ശമാണ് വിവാദത്തിന് തിരികൊളുത്തിയത്.  

കളി കഴിഞ്ഞു ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിപ്പോകുന്ന വേളയിലായിരുന്നു പ്രതിരോധ താരത്തിന്റെ വാക്കുകൾ. വാക്കുകൾ വിവാദമായതോടെ ജിങ്കൻ മാപ്പു പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശ്യമുണ്ടായിരുന്നില്ല എന്നും കളി സമനിലയിലായതിന്റെ ഇച്ഛാഭംഗം മൂലമാണ് അതു പറയേണ്ടി വന്നത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധക സമൂഹമായ മഞ്ഞപ്പടയും ജിങ്കാനെതിരെ രംഗത്തിറങ്ങി. മുൻതാരമായ ജിങ്കാനോടുളള ബഹുമാനസൂചകമായി പിൻവലിച്ച 21–ാം നമ്പർ ജഴ്സി ബ്ലാസ്റ്റേഴ്സ് തിരികെ കൊണ്ടുവരണമെന്നും മഞ്ഞപ്പട ആവശ്യപ്പെട്ടു. താരത്തിന്റെ ഇന്‍സ്റ്റ്ഗ്രാം അക്കൗണ്ട് അണ്‍ഫോളോ ചെയ്തും ആരാധകര്‍ പ്രതിഷേധിച്ചു. ഇതിന് പിന്നാലെ തിങ്കളാഴ്ച്ച ഉച്ചയ്ക്കുശേഷം ജിംഗാന്റെ അക്കൗണ്ട് അപ്രത്യക്ഷമായിരുന്നു. പിന്നാലെ ജിംഗാന്‍ മാപ്പപേക്ഷയുമായി രംഗത്ത് വന്നെങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ വിട്ടില്ല. കുടുംബത്തിനെതിരെയും പരാമര്‍ശങ്ങള്‍ വന്നതോടെയാണ് വീണ്ടും മാപ്പപേക്ഷയുമായി രംഗത്ത് വന്നത്.

2014 മുതൽ 2020 വരെ കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന 2020 ലാണ് എ.ടി.കെയിലേക്ക് ചേക്കേറുന്നത്. പിന്നീട് ക്രൊയേഷ്യൻ ക്ലബായ സിബനിക്കിൽ എത്തിയെങ്കലും പരിക്ക് താരത്തിന് തിരിച്ചടിയാകുകയായിരുന്നു.2022 ഐ.എസ്.എൽ സീസണിന്റെ പകുതിയോടെയാണ് താരം എ.ടി.കെയിലേക്ക് വീണ്ടുമെത്തിയത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News