ഫുട്‌ബോള്‍ ​ഗ്രൗണ്ടിലിറങ്ങിയും കുരുത്തക്കേട്; വൈറലായി അമ്മയും പൊന്നുമോനും

'ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരാണ് കുഞ്ഞുങ്ങള്‍' എന്നായിരുന്നു സംഭവത്തിന് ഒരാള്‍ കമന്‍റിട്ടത്.

Update: 2021-08-12 13:09 GMT
Editor : Suhail | By : Web Desk

ജീവിതം മാറിമറിയാന്‍ ഒരു രണ്ടു വയസുകാരന്റെ കാലുകള്‍ മതി. ഏറ്റവുമൊടുവിലായി അതുകണ്ടത് അമേരിക്കന്‍ സോക്കര്‍ ലീഗിലാണ്. കളി നടന്നുകൊണ്ടിരിക്കുന്ന ഫുട്‌ബോള്‍ ഗ്രൗണ്ടിലേക്കുള്ള രണ്ടു വയസുകാരന്റെ മാസ് എന്‍ട്രിയും, അവനെ പിടിക്കാന്‍ പിന്നാലെ ഓടി ഗ്രൗണ്ടില്‍ വഴുതിവീണ്, ഒടുവില്‍ കുട്ടിയേയും വാരിയെടുത്ത് തിരിച്ചു കയറിയ അമ്മയുമാണ് ഇപ്പോള്‍ വൈറലായ താരങ്ങള്‍.

അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ ടൂര്‍ണമെന്റിനിടെയായിരുന്നു സംഭവം. എഫ്.സി സിന്‍സിന്നാറ്റിയും ഒര്‍ലാന്‍ഡോ സിറ്റിയും തമ്മില്‍ നടന്ന മത്സരത്തിനിടെ രണ്ടു വയസുകാരന്‍ സയ്‌ദേക് കാര്‍പെന്റര്‍ ഗ്രൗണ്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ബാരിക്കേഡും സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുംവെട്ടിച്ച് കുട്ടി ഗ്രൗണ്ടിലെത്തിയത് എങ്ങനെയെന്ന് വ്യക്തമല്ല.

Advertising
Advertising

എന്തായാലും കുട്ടിയും, പിന്നാലെ തന്നെ അവനെ പിടിക്കാന്‍ പാഞ്ഞെത്തിയ അമ്മ മോര്‍ഗന്‍ ടക്കറും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. രസകരമായ സംഭവം മുഴുവന്‍ ക്യാമറയില്‍ പതിഞ്ഞെന്നു മാത്രമല്ല, മേജര്‍ സോക്കര്‍ ലീഗിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ തന്നെ അവര്‍ വീഡിയോ പങ്കുവെക്കുകയും ചെയ്തു. ഈ കൊച്ചു കടന്നുകയറ്റക്കാരനും അമ്മക്കും നല്ല ദിനം നേരുന്നതായി സോക്കര്‍ ലീഗ് ആശംസിക്കുകയും ചെയ്തു. ഞൊടിയിടയിലാണ് സംഭവം സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.

സിന്‍സിന്നാറ്റി ക്ലബ് ഫോട്ടോഗ്രാഫര്‍ സാം ഗ്രീന്‍ സംഭവത്തിന്റെ ചിത്രവും പങ്കുവെക്കുകയുണ്ടായി. വീഡിയോ പങ്കുവെച്ചവര്‍ രസകരമായ നിരവധി കമന്റുകളും കൂടെ ചേര്‍ക്കുകയുണ്ടായി. ഗ്രൗണ്ടില്‍ അമ്മയുടെ ടാക്ലിംഗിന് മഞ്ഞ കാര്‍ഡ് കാണിക്കണമെന്ന്, കുട്ടിയെ വാരിയെടുക്കുന്നതിനിടെ കാല്‍ വഴുതിവീണ മോര്‍ഗന്‍ ടക്കര്‍ക്ക് കമന്റായി ഒരാള്‍ കുറിച്ചു. ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരാണ് കുഞ്ഞുങ്ങള്‍ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.


Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News