കപ്പുയർത്താൻ കരുത്തേകിയവരിൽ ഒന്നാമൻ അലക്‌സ് ഫെർഗ്യൂസൻ

കായികമാധ്യമമായ ഗോൾ പുറത്തുവിട്ട പരിശീലന രംഗത്തെ കുലപതികളുടെ പട്ടികയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്

Update: 2023-01-28 16:34 GMT
Advertising

ഫുട്‌ബോൾ ചരിത്രത്തിൽ വിവിധ ടീമുകൾക്ക്‌ കപ്പുയർത്താൻ കരുത്തേകിയവരിൽ ഒന്നാമൻ അലക്‌സ് ഫെർഗ്യൂസൻ. മാഞ്ചസ്റ്റർ യുണൈറ്റഡിനെയടക്കം പരിശീലിപ്പിച്ച ഈ ഇതിഹാസം 49 കിരീടങ്ങളിലേക്കാണ് ടീമുകളെ നയിച്ചത്. കായികമാധ്യമമായ ഗോൾ പുറത്തുവിട്ട പരിശീലന രംഗത്തെ കുലപതികളുടെ പട്ടികയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

മിർസിയ ലൂസെസ്‌കു (35), ജോസെപ് ഗ്വാർഡിയോള (32), വലേറി ലോബനോവ്‌സകി (30), ഒട്ടമർ ഹിറ്റ്‌സ്‌ഫെൽഡ് (28), ലൂയിസ് ഫിലിപ് സ്‌കോളാരി(26), ജോക് സ്റ്റീൻ(26), ജോസ് മൊറീഞ്ഞ്യോ(26), ജിയൗന്നി ട്രാപറ്റോനി(23), കാർലോ ആൻസലോട്ടി(23) എന്നിവരാണ് പട്ടികയിലുള്ള ഇതരകോച്ചുമാർ.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News