ആന്റണി മാർഷ്യൽ മോണ്ടററിയിൽ ; 29 കാരനെത്തുന്നത് രണ്ട് വർഷത്തെ കരാറിൽ
Update: 2025-09-13 09:54 GMT
മോണ്ടററി : മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് മുന്നേറ്റ താരം ആന്റണി മാർഷ്യലിനെ ടീമിലെത്തിച്ച് മോണ്ടററി എഫ്‌സി. ഗ്രീക്ക് ക്ലബ് എ.ഇ.കെ ഏതൻസിൽ നിന്നും രണ്ട് വർഷ കരാറിലാണ് താരം മെക്സിക്കൻ ക്ലബിലെത്തുന്നത്.
2012 ൽ ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലിയോൺ ബി ടീമിലൂടെ കരിയർ ആരംഭിച്ച താരം 2015 ലാണ് മാഞ്ചസ്റ്റർ യുനൈറ്റഡിനൊപ്പം ചേരുന്നത്. 2024 വരെ ഒമ്പത് വർഷക്കാലം ഇംഗ്ലീഷ് വമ്പന്മാർക്കായി പന്തുതട്ടിയ താരം ക്ലബ് കുപ്പായത്തിൽ 90 ഗോളുകൾ നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ സീസണിൽ ഗ്രീസിലെത്തിയ മാർഷ്യലിന് 24 മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ മാത്രാണ് കണ്ടെത്താനായത്.
ഫ്രഞ്ച് ദേശീയ ടീമിനൊപ്പം 30 മത്സരങ്ങൾ കളിച്ച താരം 2016 യൂറോ ഫൈനലിസ്റ്റുകളായ ടീമിൽ അംഗമായിരുന്നു. 2020-21 നേഷൻസ് ലീഗിലാണ് മാർഷ്യൽ അവസാനമായി ദേശീയ ടീമിനൊപ്പം പന്തുതട്ടുന്നത്.