കളം നിറഞ്ഞ് മെസ്സി: ബൊളീവിയയെ തകർത്ത് അർജന്റീന

അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ബൊളിവിയയെയാണ് അർജന്റീന ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്

Update: 2022-09-07 09:05 GMT

കളം നിറഞ്ഞ് കളിച്ച് സൂപ്പർ താരം ലയണൽ മെസ്സിയുടെ കരുത്തിൽ കോപ്പ അമേരിക്കയിൽ അർജന്റീനക്ക് മിന്നും ജയം. അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ബൊളിവിയയെയാണ് അർജന്റീന ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. മെസ്സി രണ്ട് ഗോളും ഒരു അസിസ്റ്റുമായി കളം നിറഞ്ഞു കളിച്ചപ്പോൾ അർജന്റീനക്ക് വിജയം എളുപ്പമായി.ഒരു ജയം പോലുമില്ലാതെ ബൊളീവിയ പുറത്തായി. എക്വ​ഡോറാണ്​ അർജൻറീനക്ക്​ ക്വാർട്ടർ എതിരാളി.

തുടക്കം മുതലേ സമ്പൂർണ ആധിപത്യവുമായി മൈതാനം ഭരിച്ച നീലക്കുപ്പായക്കാർ ആദ്യ മിനിറ്റുകളിൽ തന്നെ ഗോളും നേടി. അഗ്യൂറോ, ഗോമസ്​,​ മെസ്സി, കൊറിയ എന്നിവരടങ്ങിയ നാൽവർ സംഘം ചടുല നീക്കങ്ങളുമായി എതിർഹാഫിൽ വട്ടമിട്ടുന്നതിനൊടുവിൽ ആറാം മിനിറ്റിലായിരുന്നു മെസ്സിയുടെ അസിസ്​റ്റിൽ ഗോമസ്​ ലക്ഷ്യം കണ്ടത്​.തുടർന്ന് പെനാൽറ്റിയിലൂടെ ലീഡ് ഇരട്ടിപ്പിച്ച മെസ്സി അധികം താമസിയാതെ അഗ്വേറൊയുടെ പാസിൽ നിന്ന് മൂന്നാമത്തെ ഗോളും നേടി.

Advertising
Advertising



എന്നാൽ രണ്ടാം പകുതിയിൽ സവേർദയിലൂടെ ഒരു ഗോൾ മടക്കി ബൊളീവിയ മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും പകരക്കാരനായി ഇറങ്ങിയ ലൗറ്റാറോ മാർട്ടിനസ് അർജന്റീനയുടെ നാലാമത്തെ ഗോളും നേടി ബൊളീവിയയുടെ തിരിച്ചുവരവിനുള്ള സാധ്യതകൾ അവസാനിപ്പിക്കുകയായിരുന്നു. അർജന്റീനക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരമായും ഇന്നത്തെ മത്സരത്തോടെ മെസ്സി മാറി. അർജന്റീനയുടെ തോൽവിയറിയാത്ത 17മത്തെ മത്സരമായിരുന്നു ഇന്നത്തേത്.

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News