ലോകകപ്പ് മെഡൽ എ.എസ്. റോമ ആർക്കൈവിലേക്ക് നൽകി പോളോ ഡിബാല

ഫ്രാൻസിനെതിരെയുള്ള ഫൈനലിൽ ഷൂട്ടൗട്ടിൽ ഗോൾ നേടിയിരുന്നു ഡിബാല

Update: 2023-01-04 15:10 GMT
Advertising

ലോകകപ്പ് ജേതാക്കളായപ്പോൾ ലഭിച്ച മെഡൽ എ.എസ് റോമ ഹിസ്റ്റോറിക്കൽ ആർക്കൈവിന് കൈമാറി അർജൻറീനൻ താരം പോളോ ഡിബാല. കഴിഞ്ഞ മാസം ഖത്തറിൽ നടന്ന ലോകകപ്പിൽ കളിച്ച അർജന്റീനൻ ടീമിന്റെ ഭാഗമായിരുന്നു താരം. ഫ്രാൻസിനെതിരെയുള്ള ഫൈനലിൽ ഷൂട്ടൗട്ടിൽ ഗോൾ നേടിയിരുന്നു ഡിബാല.

ദേശീയ ടീമിലെ മറ്റ് കളിക്കാരിൽ നിന്ന് വ്യത്യസ്തമായി, ഇറ്റലിയിലേക്ക് ഷെഡ്യൂളിന് മുമ്പായി ഡിബാല തീരിച്ചെത്തിയിരുന്നു. താത്കാലികമായാണ് മെഡൽ ക്ലബ്ബിന്റെ ഹിസ്റ്റോറിക്കൽ ആർക്കൈവിന് ഏൽപ്പിച്ചത്. ക്ലബ് മ്യൂസിയത്തിലെത്തുന്ന ആരാധകർക്ക് കാണാൻ അവസരം ഒരുക്കുകയാണ് ലക്ഷ്യം. മെഡൽ പിന്നീട് ഡിബാലക്ക് തന്നെ തിരിച്ചുനൽകും.

ലാ ജോയ അഥവാ രത്‌നം എന്നറിയപ്പെടുന്ന താരം സീരി എയിലും യൂറോപ്പ ലീഗിലുമായി 12 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്. യുവന്റസിൽ നിന്നാണ് താരം എ.എസ് റോമിലെത്തിയത്.

കരിയറിലാദ്യമായി ലോകകിരീടം നേടിയ അർജൻറീൻ സൂപ്പർ താരം ലയണൽ മെസി പാരിസ് സെയ്ൻറ് ജെർമെയ്‌നിൽ തിരിച്ചെത്തി. മെസി പി.എസ്.ജിയിൽ തിരിച്ചെത്തിയ വിവരം ക്ലബ് തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ലയണൽ മെസി ക്ലബ്ബുമായുള്ള കരാർ 2024 വരെ നീട്ടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പുതിയ കരാർ തയ്യാറാക്കുന്നതിനായുള്ള ചർച്ചകൾ തുടർന്ന് നടക്കുമെന്നാണ് നിരീക്ഷകനായ ഫബ്രിസിയോ റൊമാനോ പറയുന്നത്. ഈ ആഴ്ച കരാർ ഒപ്പിടാനിടയില്ലെന്നും തിരക്കില്ലെന്നും മെസി ക്ലബിലെത്തിയ വീഡിയോ പങ്കുവെച്ച് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Argentinian Footballer Polo Dybala has handed over his World Cup winning medal to AS Roma Historical Archive.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News