ഭാവി മെസിയെന്ന് ഫുട്ബോള്‍ ലോകം, ആഴ്സണലിനായി കരാര്‍ ഒപ്പിട്ട് ഒമ്പതുകാരന്‍; ഇത് വണ്ടര്‍ കിഡ് മുനീർ സദ

നൈജീരിയയില്‍ നിന്നുള്ള 'വണ്ടര്‍ കിഡ്' പ്രീമിയര്‍ ലീഗ് വമ്പന്മാരായ ആഴ്സണലുമായി കരാറൊപ്പിട്ടു

Update: 2021-09-10 15:32 GMT

നൈജീരിയയില്‍ നിന്നുള്ള ഒന്‍പതുവയസ്സുകാരന്‍ മുനീർ മുഹമ്മദ് സദ പ്രീമിയര്‍ ലീഗ് വമ്പന്മാരായ ആഴ്സണലുമായി കരാറൊപ്പിട്ടു. അര്‍ജന്‍റീനയുടെ സൂപ്പര്‍ സ്ട്രൈക്കര്‍ മെസ്സിയെ നെഞ്ചേറ്റിയാണ് ഈ കൊച്ചുതാരത്തിന്‍റെ പന്തു തട്ടല്‍ ആരംഭിക്കുന്നത്. ഇഷ്ട കളിക്കാരനായ മെസ്സിയെപ്പോലെ വലിയ താരമാകണമെന്ന ആഗ്രഹത്തിന്‍റെ ആദ്യ പടിയെന്നോണം ചെറുപ്രായത്തില്‍ തന്നെ സദക്ക് ആഴ്സണലിലേക്ക് വിളി വരികയും ചെയ്തു. ഇതോടെ ഇരട്ടി സന്തോഷത്തിലാണ് കുഞ്ഞ് താരവും കുടുംബവും.


പതിമൂന്നാം വയസിലാണ് ബാഴ്സ മെസിയെ അക്കാദമയില്‍ എത്തിച്ചതെങ്കില്‍ ആഴ്സണല്‍ ഭാവിനക്ഷത്രത്തെ അക്കാദമിയിലേക്ക് പറിച്ചുനടുന്നത് ഒമ്പതാം വയസ്സിലാണ്. മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് മുനീർ മുഹമ്മദ് സദ ഇംഗ്ലീഷ് ഭീമന്‍മാരായ ആഴ്സണലുമായി കരാർ ഒപ്പിട്ടത്. 

Advertising
Advertising

ആഴ്സണലിന്‍റെ കിഡ്സ് അക്കാദമിയിലേക്കാണ് സദയെ ക്ലബ് എത്തിച്ചിരിക്കുന്നത്. വടക്ക് പടിഞ്ഞാറന്‍ നൈജീരിയയിലെ കദുന സ്റ്റേറ്റിലെ സരിയയിൽ നിന്നാണ് മുനീർ സദയുടെ വരവ്. സ്കൂളിലെ പ്രൈമറി തലം മുതല്‍ തന്നെ ഫുട്ബോളിന്‍റെ ബാലപാഠങ്ങള്‍ പരിശീലിച്ച  മുനീർ സദ ഏറ്റവും മികച്ച താരമായാണ് സ്കൂള്‍ തലത്തില്‍ വരവറിയിച്ചത്. നടക്കാന്‍ തുടങ്ങുന്ന പ്രായത്തില്‍ തന്നെ ഫുട്ബോളിനെ കരിയറായി കണ്ട ബാലന്‍റെ സ്വപ്നങ്ങൾക്ക് ഒടുവില്‍ ആഴ്സണലിലൂടെ  ചിറക് മുളയ്ക്കുകയാണ്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News