ത്രില്ലറിൽ എ.ടി.കെ: ഷൂട്ടൗട്ടിൽ ഹൈദരാബാദിനെ തകർത്ത് ഫൈനലിൽ

രണ്ടാംപാദത്തിലെ നിശ്ചിത സമയത്തും അധികസമയത്തും ഗോളില്ലാതെ(0-0) വന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്

Update: 2023-03-13 17:06 GMT

ഐ.എസ്.എല്‍ ഫൈനല്‍ ടിക്കറ്റ് നേടിയ എടികെ കളിക്കാരുടെ ആഹ്ലാദം

കൊല്‍ക്കത്ത: ആവേശം പെനൽറ്റി ഷൂട്ടൗട്ട് വരെ നീണ്ടുനിന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്.സിയെ തോൽപിച്ച് എ.ടി.കെ മോഹൻബഗാൻ ഐ.എസ്.എല്‍ ഫൈനൽ ടിക്കറ്റ് നേടി.

രണ്ടാം പാദത്തിലെ നിശ്ചിത സമയത്തും അധികസമയത്തും ഗോളില്ലാതെ(0-0) വന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയതും നിലവിലെ ചാമ്പ്യന്മാരെ തകർത്ത് എടികെ ഫൈനൽ ടിക്കറ്റ് നേടിയതും. ഫൈനലില്‍ ബംഗളൂരു എഫ്.സിയാണ് എ.ടി.കെയുടെ എതിരാളി. ആദ്യ പാദത്തിലും  ഗോളില്ലാ സമനിലയായിരുന്നു. ഷൂട്ടൗട്ടില്‍ 4-3 എന്ന സ്‌കോറിനാണ് മോഹന്‍ ബഗാന്റെ വിജയം.

ആദ്യപാദ മത്സരം സമനിലയില്‍ കലാശിച്ചതോടെ രണ്ടാം പാദ മത്സരം നിര്‍ണായകമായി. എന്നാല്‍ രണ്ടാം പാദത്തില്‍ നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകള്‍ക്കും ഗോള്‍ നേടാനാവാതെ വന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ മോഹന്‍ ബഗാന് വേണ്ടി പെട്രറ്റോസ്, ഗല്ലെഗോ, മന്‍വീര്‍ സിങ്, പ്രീത് കോട്ടാല്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹൈദരാബാദിനായി ജാവോ വിക്ടര്‍, രോഹിത് ദാനു, റീഗന്‍ സിങ് എന്നിവര്‍ വലകുലുക്കി. മോഹന്‍ ബഗാന്റെ അഞ്ചാം ഐ.എസ്.എല്‍ ഫൈനല്‍ പ്രവേശനമാണിത്. 

Advertising
Advertising

And ATK Mohun Bagan in the ISL final 🥳 #ATKMBHFC #ISL pic.twitter.com/fzA2BbvT7g

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News