ഇഞ്ചുറി ടൈം ത്രില്ലർ; കറ്റാലൻ ഡെർബിയിൽ കഷ്ടിച്ച് രക്ഷപ്പെട്ട് ബാഴ്‌സ

കളിയവസാനിക്കാൻ സെക്കന്‍റുകള്‍ മാത്രം ബാക്കിനിൽക്കെ പിറന്ന ഗോളിലാണ് ബാഴ്സ സമനില പിടിച്ചുവാങ്ങിയത്

Update: 2022-02-14 07:10 GMT

ലാലീഗയിൽ എസ്പാന്യോളിനെതിരായ മത്സരത്തിൽ കഷ്ടിച്ച് രക്ഷപ്പെട്ട് ബാഴ്‌സലോണ. ഇഞ്ചുറി ടൈമിൽ അവസാന നിമിഷത്തിൽ ലൂക്ക് ഡിജോങ് നേടിയ ഗോളിലാണ് ബാഴ്‌സ സമനില പിടിച്ചുവാങ്ങിയത്. കളിയവസാനിക്കാൻ സെക്കന്‍റുകള്‍ മാത്രം ബാക്കിനിൽക്കെയാണ് ഡിജോങ്ങിന്‍റെ ഗോൾ പിറന്നത്.

കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ പെഡ്രിയിലൂടെ ബാഴ്‌സയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 40ാം മിനിറ്റിൽ ഡാർഡറിന്‍റെ ഗോളിലൂടെ എസ്പാന്യോൾ ഒപ്പമെത്തി. 64ാം മിനിറ്റിൽ റൗൾ ഡി.ടോമസിലൂടെ ഒരു ഗോള്‍ കൂടെ ബാഴ്‌സയുടെ വലയിലെത്തിച്ച് എസ്പാന്യോൾ മുന്നിലെത്തി. പിന്നീട് ബാഴ്‌സയുടെ മുന്നേറ്റങ്ങളെ മുഴുവൻ മനോഹരമായി പ്രതിരോധിച്ച എസ്പാന്യോൾ വിജയത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കേയാണ് കളിയവസാനിക്കാൻ സെക്കന്റുകൾ മാത്രം ബാക്കി നിൽക്കേ ഡി ജോങിന്റെ ഗോൾ പിറന്നത്. ബാഴ്‌സയുടെ പുത്തൻ താരോദയം അഡമ ട്രയോറയുടെ ക്രോസിൽ നിന്ന് മനോഹരമായൊരു ഹെഡ്ഡറിലൂടെയാണ് ഡിജോങ് സ്‌കോർ ചെയ്തത്.

ലാലീഗ പോയിന്റ് ടേബിളിൽ 39 പോയിന്റുമായി നാലാം സ്ഥാനത്താണിപ്പോള്‍ ബാഴ്‌സ. 54 പോയിന്റുമായി റയൽമാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News