ഇഞ്ചുറി ടൈം ഗോളിൽ ബാഴ്‌സക്ക് ന്യൂഇയറിൽ വിജയ തുടക്കം

കളി സമനിലയിലേക്കെന്ന് തോന്നിപ്പിച്ച നിമിഷമാണ് വീണുകിട്ടിയെ പെനാൽറ്റിയിലൂടെ ബാഴ്‌സ മുന്നേറിയത്.

Update: 2024-01-05 08:53 GMT
Editor : Sharafudheen TK | By : Web Desk
Advertising

ലാസ് പാൽമാസ്: ഇഞ്ചുറി ടൈമിലെ ഗോളിൽ വിജയം പിടിച്ച് ബാഴ്‌സലോണ. ലാസ് പാല്മസിനെയാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയത്. ബാഴ്‌സക്കായി ഫെറാൻ ടോറസ്(55), പെനാൽറ്റിയിലൂടെ ഇൽകായ് ഗുണ്ടോഗൻ(90+3) എന്നിവർ ലക്ഷ്യംകണ്ടു. ലാസ് പാൽമാസിനായി ഹദ്ദാദി(12) ആശ്വാസ ഗോൾ നേടി. ജയത്തോടെ ബാഴ്‌സലോണ 43 പോയന്റോടെ മൂന്നാമതെത്തി.

സ്വന്തംകാണികൾക്ക് മുന്നിൽ മികച്ച തുടക്കമാണ് ലാസ് പാൽമസിന് ലഭിച്ചത്. 12ാം മിനിറ്റിൽതന്നെ നിലവിലെ ചാമ്പ്യൻമാർക്കെതിരെ ലീഡെടുത്തു. ആദ്യ പകുതിയിൽ ലീഡ് തുടരാനുമായി. രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ചുവന്ന ബാഴ്‌സ 55ാം മിനിറ്റിൽ ഫെറാൻ ടോറസിലൂടെ സമനില പിടിച്ചു. കളി സമനിലയിലേക്കെന്ന് തോന്നിപ്പിച്ച നിമിഷമാണ് വീണുകിട്ടിയെ പെനാൽറ്റിയിലൂടെ ബാഴ്‌സ മുന്നേറിയത്. ഇഞ്ചുറി ടൈമിൽ ജാവോ ഫെലിക്‌സിന്റെ ഷോട്ട് ഗോൾകീപ്പർ തട്ടിയകറ്റുകയും റീബൗണ്ട് പന്ത് സ്വീകരിച്ച് ഗോൾനേടാനുള്ള ശ്രമത്തിനിടെ ഗുണ്ടോഗനെ പ്രതിരോധ താരം സിൻഗ്രാവൻ ഫൗൾചെയ്യുകയായിരുന്നു. ഇതിൽ ലാസ് പാൽമാസ് താരത്തിന് ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തു. കിക്കെടുത്ത ഗുണ്ടോഗൻ അനായാസം പന്ത് വലയിലാക്കി.

നിലവിൽ പോയന്റ് ടേബിളിൽ 48 പോയന്റുമായി റയൽ മാഡ്രിഡാണ് ഒന്നാമത്. അത്രതന്നെ പോയന്റുള്ള ജിറോണ എഫ്.സി ഗോൾ വ്യത്യാസത്തിൽ രണ്ടാമത് തുടരുന്നു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News