വിയ്യാറയലിനെതിരെ ബാർസലോണക്ക് തകർപ്പൻ ജയം

വിയ്യാറയലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാർസ തകർത്തത്

Update: 2021-11-28 04:25 GMT

സ്പാനിഷ് ലീഗിൽ ബാർസലോണക്ക് തകർപ്പൻ ജയം. വിയ്യാറയലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാർസ തകർത്തത്. ബാഴ്‌സക്കായി മെംഫിസ് ഡിപ്പെ, ഫ്രാങ്ക് ഡിയോങ്, ഫിലിപ്പ് കുട്ടീഞ്ഞ്യോ എന്നിവരാണ് ഗോൾ നേടിയത്. സാമുവലിലൂടെയാണ് വിയ്യാറയൽ ആശ്വാസ ഗോൾ നേടിയത്.

Advertising
Advertising



സ്പാനിഷ് ലീഗിൽ ഇന്ന് റയൽ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും കളത്തിലിറങ്ങും. രാത്രി 11 മണിക്ക് നടക്കുന്ന മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡ് കാഡിസിനെ നേരിടും. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് സെവിയ്യയാണ് എതിരാളികൾ. രാത്രി ഒന്നരയ്ക്കാണ് മത്സരം. പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള റയൽ സോസെഡാഡ് എസ്പാനിയോളുമായി ഏറ്റുമുട്ടും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News