'കടക്ക് പുറത്ത്' ബെംഗളൂരു എഫ്.സിയോട് മാൽദീവ്സ് കായികമന്ത്രി

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്നാരോപിച്ച് ബെംഗളൂരു എഫ്.സിയോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് മാൽദീവ്സ് കായികമന്ത്രി.

Update: 2021-05-09 08:07 GMT
Advertising

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്നാരോപിച്ച് ബെംഗളൂരു എഫ്.സിയോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് മാൽദീവ്സ് കായികമന്ത്രി. എ.എഫ്.സി കപ്പ് മത്സരങ്ങൾക്കിടെയാണ് സംഭവം. ഇതോടെ മെയ് 11ന് ഈഗിൾസ് എഫ്‌.സിക്കെതിരെയുള്ള ബെംഗളൂരുവിന്റെ പ്ലേ ഓഫ് മത്സരം സംശയത്തിന്റെ നിഴലിലായി.

ഇന്ത്യൻ ക്യാപ്റ്റനായ സുനിൽ ഛേത്രി നയിക്കുന്ന ക്ലബ് ആണ് ബെംഗളൂരു എഫ്.സി. ബെംഗളൂരുവിന് പുറമേ ഇന്ത്യൻ ക്ലബ് ആയ എ.ടി.കെ മോഹൻ ബഗാനും എ.എഫ്.സി കപ്പിൽ പങ്കെടുക്കുന്നുണ്ട്. നടത്തിയ പ്രോട്ടോക്കോൾ ലംഘനത്തെ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണത്തിന് ബെംഗളൂരു ടീം മാനേജ്‌മെന്റും തയ്യാറായിട്ടില്ല 

ബെംഗളൂരു ടീമിന്റെ നടപടിയെ "അസ്വീകാര്യമായ പെരുമാറ്റം" എന്ന് വിശേഷിപ്പിച്ചാണ് മാൽദീവ്സ് കായിക മന്ത്രി അഹമ്മദ് മഹ്‌ലൂഫ് ട്വീറ്റ് ചെയ്തത്.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News