ലെനോയുടെ വലിയ പിഴ; എവര്‍ട്ടെണെതിരെ ആഴ്‍സനലിന് പരാജയം

രണ്ടാം പകുതിയിൽ ആഴ്‌സനലിന് അനുകൂലമായി ലഭിച്ച പെനാൽറ്റി 'വാർ' ഇടപെട്ട് ഓഫ്‌സൈഡ് വിളിച്ചതും ടീമിന് തിരിച്ചടിയായി

Update: 2021-04-24 02:55 GMT
Editor : ubaid | Byline : Web Desk
Advertising

പ്രീമിയർ ലീഗിൽ ആഴ്‌സനലിന് തോൽവി. ഏകപക്ഷീയമായ ഒരു ഗോളിന് എവർട്ടനാണ് ആഴ്‌സണലിനെ പരാജയപ്പെടുത്തിയത്. ആഴ്‌സണൽ ഗോൾ കീപ്പർ ലെനോയുടെ സെൽഫ് ഗോളിലാണ് എവർട്ടൺ മത്സരം ജയിച്ചത്. മത്സരം അവസാനിക്കാൻ 14 മിനിറ്റ് മാത്രം ബാക്കി നിൽക്കെയാണ് എവർട്ടൺ താരം റിച്ചാർലിസന്റെ ദുർബലമായ ഷോട്ട് ലെനോയുടെ കാലിനടിയിലൂടെ സ്വന്തം പോസ്റ്റിൽ പതിച്ചത്. രണ്ടാം പകുതിയിൽ ആഴ്‌സനലിന് അനുകൂലമായി ലഭിച്ച പെനാൽറ്റി 'വാർ' ഇടപെട്ട് ഓഫ്‌സൈഡ് വിളിച്ചതും ടീമിന് തിരിച്ചടിയായി. ഇന്നത്തെ ജയത്തോടെ എവർട്ടൺ തങ്ങളുടെ ചാമ്പ്യൻസ് ലീഗ് യോഗ്യത സജീവമാക്കി.

Full View

നേരത്തെ യൂറോപ്യൻ സൂപ്പർ ലീഗിലേക്ക് പ്രവേശിക്കാനുള്ള ക്ലബ്ബിന്റെ ശ്രമത്തിന് പ്രതിഷേധവുമായി ആയിരക്കണക്കിന് ആഴ്സണൽ ആരാധകർ എമിറേറ്റ്സ് സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധിച്ചു. ഉടമകളായി ക്രോങ്കെ കുടുംബം പുറത്ത് പോകണമെന്ന് പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തു. എവർട്ടണെതിരായ ടീമിന്റെ പ്രീമിയർ ലീഗ് മത്സരത്തിന് മുമ്പായി മൂവായിരത്തോളം ആളുകൾ മൈതാനത്തിന് മുന്നിൽ തടിച്ചുകൂടിയത്.




 


Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News