16ാം വയസിൽ ഫുട്‌ബോൾ ലോകകപ്പിൽ ചരിത്രനേട്ടവുമായി കാസി ഫെയർ

കൊളംബിയയ്‌ക്കെതിരേ കളിക്കാനിറങ്ങിയപ്പോള്‍ താരത്തിന്റെ പ്രായം വെറും 16 വയസ്സും 26 ദിവസവും മാത്രമാണ്.

Update: 2023-07-25 11:38 GMT

സിഡ്നി: ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തില്‍ പന്ത് തട്ടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് ദക്ഷിണ കൊറിയയുടെ കാസി ഫെയറിന്. 16 വയസാണ് കാസിയുടെ പ്രായം. കൊളംബിയയ്‌ക്കെതിരെ കളിക്കാനിറങ്ങിയതോടെയാണ് കാസി ഈ റെക്കോഡ് സ്വന്തമാക്കിയത്.

ഇതോടെ ലോകകപ്പില്‍ കളിക്കാന്‍ ഗ്രൗണ്ടിലിറങ്ങുന്ന വനിതാ, പുരുഷ കളിക്കാരിൽ ഏറ്റവും പ്രായം കുറഞ്ഞ താരമായി. പകരക്കാരിയായാണ് കാസി ഗ്രൗണ്ടിലെത്തിയത്. കൊളംബിമത്സരത്തിൽ ദക്ഷിണകൊറിയ 2-0ന് പരാജയപ്പെട്ടിരുന്നു

യയ്‌ക്കെതിരെ കളിക്കാനിറങ്ങിയപ്പോള്‍ താരത്തിന്റെ പ്രായം വെറും 16 വയസ്സും 26 ദിവസവും മാത്രമാണ്. 1999 വനിതാ ലോകകപ്പില്‍ നൈജീരിയയുടെ ഐഫിയാനി ചിയേജിനെ സ്ഥാപിച്ച റെക്കോഡ് ഇതോടെ പഴങ്കഥയായി.

Advertising
Advertising

ചിയേജിനെ ആദ്യമായി കളിക്കാനിറങ്ങിയപ്പോള്‍ പ്രായം 16 വയസ്സും 34 ദിവസവുമായിരുന്നു. കൊളംബിയക്കെതിരായ മത്സരത്തില്‍ സ്‌ട്രൈക്കറായ താരം മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല. മത്സരം 2-0ത്തിന് ദക്ഷിണ കൊറിയ പരാജയപ്പെടുകയും ചെയ്തു. മത്സരത്തില്‍ കാസി 17 മിനിറ്റ് കളിച്ചു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News