റയലിനെ തോൽപിച്ച് ചെൽസി: ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇംഗ്ലീഷ് പോരാട്ടം

രണ്ടാം പാദ സെമിയിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ജയിച്ചാണ് ചെൽസി ഫൈനൽ ഉറപ്പിച്ചത്. ആദ്യ പാദത്തിൽ റയൽ മാഡ്രിഡിന്റെ ഗ്രൗണ്ടിൽ ചെൽസി 1-1ന് സമനില പിടിച്ചിരുന്നു.

Update: 2021-05-06 01:36 GMT

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ക്ലബ് ചെൽസി ഫൈനലിൽ. രണ്ടാം പാദ സെമിയിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് റയല്‍മാഡ്രിഡിനെ തോല്‍പിച്ചാണ് ചെൽസി ഫൈനൽ ഉറപ്പിച്ചത്. ആദ്യ പാദത്തിൽ റയൽ മാഡ്രിഡിന്റെ ഗ്രൗണ്ടിൽ ചെൽസി 1-1ന് സമനില പിടിച്ചിരുന്നു. 

ചെൽസിക്കായി 28ാം മിനിറ്റിൽ ജർമൻ താരം ടിമോ വെർണറും 85ാം മിനിറ്റിൽ ഇംഗ്ലീഷ് താരം മേസൺ മൗണ്ടുമാണ് ​ഗോളുകൾ നേടിയത്. 2012ന് ശേഷം ആദ്യമായാണ് ചെൽസി ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലെത്തുന്നത്. ഈ മാസം 29ന് നടക്കുന്ന ഫൈനലിൽ ചെൽസി മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. പി.എസ്.ജിയെ തോല്‍പിച്ചായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫൈനല്‍ പ്രവേശം. യൂറോപ്പിൽ ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു ഇംഗ്ലീഷ് ഫൈനൽ. 

Advertising
Advertising

മത്സരത്തിന്റെ തുടക്കം മുതൽ ചെൽസിയാണ് ആധിപത്യം പുലർത്തിയത്. തുടക്കത്തിൽ ടിമോ വെർണറിന്റെ ഗോളിൽ ചെൽസി റയൽ മാഡ്രിഡ് ഗോൾ വല കുലുക്കിയെങ്കിലും ഓഫ് സൈഡ് ആയത് ചെൽസിക്ക് തിരിച്ചടിയായി. എന്നാല്‍ 28ാം മിനുറ്റില്‍ ടിമോ വെര്‍ണര്‍ ലക്ഷ്യം കണ്ടതോടെ ചെല്‍സി മുന്നിലെത്തി. രണ്ടാം പകുതിയില്‍ പന്തടക്കത്തില്‍ റയല്‍ മാഡ്രിഡ് മുന്നിട്ട് നിന്നെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. മത്സരം അവസാനിക്കാന്‍ അഞ്ച് മിനുറ്റ് ബാക്കിയിരിക്കെ മേസൺ മൗണ്ട് ചെല്‍സിക്ക് ഫൈനലിലേക്കുള്ള ഗോളൊരുക്കുകയായിരുന്നു.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News