പാൽമിറാസ് ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; ബൊട്ടാഫോഗോക്കെതിരെ ജയം, 1-0
എക്‌സ്ട്രാ ടൈമിൽ പൗളീഞ്ഞോയാണ് നിർണായക ഗോൾ നേടിയത്
Update: 2025-06-28 18:52 GMT
ഫിലാഡെൽഫിയ: ക്ലബ് ലോകകപ്പിലെ 'ബ്രസീലിയൻ പ്രീക്വാർട്ടർ പോരിൽ' പാൽമിറാസിന് ജയം. ബൊട്ടാഫോഗോയെ എതിരില്ലാത്ത ഒരു ഗോളിനാണ് കീഴടക്കിയത്. ജയത്തോടെ ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനൽ യോഗ്യത നേടി. മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിൽ പൗളിഞ്ഞോയാണ്(100) പാൽമിറാസിനായി ഗോൾ നേടിയത്.
A sunny day in Philadelphia for @Palmeiras ☀️#FIFACWC
— FIFA Club World Cup (@FIFACWC) June 28, 2025
മുഴുവൻ സമയവും ഇരുടീമുകളും സമനില പാലിച്ചതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് പോയത്. 116ാം മിനിറ്റിൽ പാൽമിറാസിന്റെ ഗുസ്താവോ ഗോമസിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ അവസാന മിനിറ്റുകളിൽ പത്തുപേരുമായി പൊരുതിയാണ് ജയം പിടിച്ചെടുത്തത്.