ഗ്യാലറി നിറയാതെ ക്ലബ് ലോകകപ്പ്; ഗ്രൂപ്പ് മത്സരത്തിൽ ഒഴിഞ്ഞുകിടന്നത് പത്ത് ലക്ഷത്തോളം സീറ്റുകൾ

അമേരിക്കയിൽ നടന്നുവരുന്ന ഫിഫ ക്ലബ് ലോകകപ്പിന്റെ നടത്തിപ്പിനെതിരെയും വ്യാപക പരാതിയാണ് ഉയരുന്നത്.

Update: 2025-06-29 11:59 GMT
Editor : Sharafudheen TK | By : Sports Desk

മിയാമി: ഫിഫ ക്ലബ് ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ആശങ്കയായി ഗ്യാലറി കണക്കുകൾ. കഴിഞ്ഞ 48 മത്സരങ്ങളിലായി അമേരിക്കയിലെ വിവിധ ഗ്യാലറികളായി ഒരുമില്യൺ(10 ലക്ഷം) സീറ്റുകൾ ഒഴിഞ്ഞു കിടന്നതായി റിപ്പോർട്ട്. ശരാശരി 56.7 ശതമാനം മാത്രമാണ് സ്‌റ്റേഡിയം നിറഞ്ഞത്. അടുത്ത വർഷം ഫിഫ ഫുട്‌ബോൾ ലോകകപ്പ് നടക്കാനിരിക്കെ സംഘാടകരെ ആശങ്കപ്പെടുത്തുന്നതാണ് ഈ കണക്കുകൾ.

ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പൂർത്തിയായപ്പോൾ യൂറോപ്പിൽ നിന്ന് ഒൻപത് ടീമുകളാണ് പ്രീക്വാർട്ടർ ഉറപ്പിച്ചിരുന്നത്. ബ്രസീലിൽ നിന്ന് നാലും മൈജർ ലീഗ് സോക്കർ, മെക്‌സികോ,സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്ന് ഓരോ ടീമുകളും നോക്കൗട്ടിലേക്ക് മുന്നേറി. ഇതിൽ റയൽ മാഡ്രിഡിന്റെതടക്കം ഏതാനും മത്സരങ്ങൾക്ക് മാത്രമാണ് ആരാധകർ കൂട്ടമായി ഗ്യാലറിയിലേക്കെത്തിയത്.

Advertising
Advertising

 ഗ്യാലറിയിൽ ആളെത്താത്തതിന് പുറമെ സംഘാടനത്തിലും നിരവധി പാളിച്ചകളാണ് ക്ലബ് ലോകകപ്പിൽ ഉയരുന്നത്. ഇന്നലെ നടന്ന ചെൽസി-ബെൻഫിക മത്സരം 85 മിനിറ്റിലെത്തിയപ്പോൾ കാലാവസ്ഥ മോശമായതോടെ  നിർത്തിവെച്ചിരുന്നു. പിന്നീട് രണ്ട് മണിക്കൂറിന് ശേഷമാണ് പുനരാരംഭിച്ചത്. മാച്ചിന് ശേഷം ഇതിനെതിരെ ചെൽസി പരിശീലകൻ എൻസോ മരെസ്‌ക രൂക്ഷമായാണ് പ്രതികരിച്ചത്. ഇത്തരത്തിൽ കളിക്കുന്നത് ഫുട്‌ബോളായി കരുതില്ലെന്നും തമാശയാണെന്നും ചെൽസി കോച്ച് പറഞ്ഞു.

'സുരക്ഷാ കാരണങ്ങളാൽ മത്സരം നിർത്തിവെക്കുന്നത് മനസ്സിലാക്കാം. എന്നാൽ കാലാവസ്ഥയിൽ ഏഴ്,എട്ട് മാച്ചുകൾ നിർത്തിവെക്കുന്നതിലൂടെ തെളിയുന്നത് വലിയ ടൂർണമെന്റുകൾ നടത്താൻ ഇത് ശരിയാശ സ്ഥലമല്ലെന്നാണ്'- മരെസ്‌ക പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിൽ നേരത്തെ എട്ട് മത്സരങ്ങൾ  സസ്‌പെൻഡ് ചെയ്തിരുന്നു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News