കൊമ്പന്മാർ ഇറങ്ങുന്നു ; കോൾഡോ ഒബിയേറ്റയും യുവാൻ റോഡ്രിഗസും ആദ്യ ഇലവനിൽ
Update: 2025-10-30 10:39 GMT
ഫതോർഡ : രാജസ്ഥാൻ യുനൈറ്റഡിനെതിരായ സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യൻ സമയം വൈകിട്ട് 4:30 നാണ് മത്സരം. ടീമിലെ നവാഗതരായ കോൾഡോ ഒബിയേറ്റയും യുവാൻ റോഡ്രിഗസും ആദ്യ ഇലവനിൽ ഇടം പിടിച്ചു.
ഒന്നാം നമ്പർ ഗോൾകീപ്പർ സച്ചിൻ സുരേഷിനെ പുറത്തിരുത്തിയ പരിശീലകൻ, നോറ ഫെർണാണ്ടസിനെയാണ് ഇലവനിൽ ഇറക്കിയത്. യുവാൻ റോഡ്രിഗസിനൊപ്പം ബികാഷ് യുംനം, സന്ദീപ് സിങ് എന്നിവർക്ക് പുറമെ മലയാളി താരമായ മുഹമ്മദ് സഹീഫും ഇലവനിലുണ്ട്. നായകൻ അഡ്രിയാൻ ലൂണ, ഡാനിഷ് ഫാറൂഖ്, വിബിൻ മോഹനൻ എന്നിവർ മധ്യനിരയിലും നിഹാൽ സുധീഷ്, കോറോ സിങ് എന്നിവർ മുന്നേറ്റത്തിലും ഇടം നേടി.
നവംബർ 3 ന് സ്പോർട്ടിങ് ഡൽഹിക്കെതിരെയും നവംബർ 6 ന് മുംബൈ സിറ്റിക്കെതിരെയുമാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ.