പിതാവിന്റെ ഗോൾ ആഘോഷവുമായി ക്രിസ്റ്റ്യാനോ ജൂനിയർ: വീഡിയോ വൈറൽ

68ാം മിനുറ്റിലായിരുന്നു താരം ടീമിനായി ഗോള്‍ നേടിയത്. ബോക്സിന്റെ ഇടത് മൂലയില്‍ നിന്നായിരുന്നു ക്രിസ്റ്റ്യാനോ ജൂനിയർ ഗോള്‍ നേടിയത്.

Update: 2022-04-15 08:11 GMT

മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ശൈലിയില്‍ ഗോള്‍ നേട്ടം ആഘോഷിച്ച് മകൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയർ. മെഡിറ്റനേറിയന്‍ ഇന്‍റര്‍നാഷണല്‍ കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അണ്ടര്‍ 12 ടീമിനായി ഗോള്‍ നേടിയപ്പോഴായിരുന്നു ജൂനിയര്‍ ക്രിസ്റ്റ്യാനോയുടെ ആഘോഷം.

സ്‌പെയിനില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ എഫ്‌സി ലെസ്‌കാലക്കെതീരെയായിരുന്നു താരത്തിന്റെ ഗോൾ നേട്ടം. മത്സരത്തില്‍ അഞ്ചിനെതിരെ ഒരു ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അണ്ടർ12 ടീം വിജയിച്ചത്. 11 കാരനായ റൊണാള്‍ഡോ ജൂനിയര്‍ പകരക്കാരനായാണ് ഇറങ്ങിയത്. 68ാം മിനുറ്റിലായിരുന്നു താരം ടീമിനായി ഗോള്‍ നേടിയത്. ബോക്സിന്റെ ഇടത് മൂലയില്‍ നിന്നായിരുന്നു ക്രിസ്റ്റ്യാനോ ജൂനിയർ ഗോള്‍ നേടിയത്.

Advertising
Advertising

ഗോള്‍ നേട്ടത്തിന് ശേഷം പിതാവിനെ ട്രേഡ്മാർക്ക് 'സൂയി' ഗോൾ സെലിബ്രേഷൻ അനുകരിച്ചു. ഇതാദ്യമായല്ല റൊണാള്‍ഡോ ജൂനിയര്‍ 'സൂയി' സെലബ്രേഷന്‍ അനുകരിക്കുന്നത്. മെഡിറ്ററേനിയന്‍ ഇന്റർനാഷണൽ കപ്പില്‍ ടീമിന്റെ  ആദ്യം മത്സരത്തിലും ഗോള്‍ നേടിയതിന് ശേഷം 'സൂയി' സെലിബ്രേഷൻ ജൂനിയര്‍ റൊണാള്‍ഡോ പുറത്തെടുത്തിരുന്നു.

Summary-Cristiano Ronaldo Jr pulls out father's 'Siuuu' goal celebration after scoring for Man United U12s

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News