സമ്പാദിക്കുന്നവരിൽ മുന്നിൽ ക്രിസ്റ്റ്യാനോ തന്നെ, സമ്പന്ന ലിസ്റ്റിലേക്ക് എൻട്രി നടത്തി ലമീൻ യമാൽ

മെസ്സിയേക്കാൾ ഇരട്ടിയിലധികം വരുമാനമാണ് റൊണാൾഡോക്കുള്ളത്

Update: 2025-10-17 17:34 GMT
Editor : safvan rashid | By : Sports Desk

ന്യൂകോർക്ക്: ലോകത്ത് ഏറ്റവുമധികം വരുമാനമുള്ള ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ. പ്രമുഖ അമേരിക്കൻ മാഗസിനായ ഫോബ്സ് പുറത്തിറക്കിയ ലിസ്റ്റിൽ ക്രിസ്റ്റ്യാനോ ബഹുദൂരം മുന്നിലാണ്.

സൗദി ക്ലബായ അൽഹിലാലിനായി കളിക്കുന്ന റൊണാൾഡോയുടെ വരുമാനം 2400 കോടി രൂപയാണ്. ഇതിൽ 2022 കോടി കളിക്കളത്തിൽ നിന്നും 439 കോടി മറ്റുള്ളവയിൽ നിന്നുമാണ്.

1143 കോടി രൂപ ആസ്തിയുള്ള അർജ​ന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയാണ് രണ്ടാമത്. കളിക്കളത്തിൽ നിന്നും 527 കോടിയോളം രൂപയും കളത്തിന് പുറത്ത് നിന്നും 615 കോടിയോളവുമാണ് മെസ്സിയുടെ സമ്പാദ്യം.

സൗദി പ്രൊ ലീഗിൽ കളിക്കുന്ന കരിം ബെൻസിമ (914 കോടി), റയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെ (835 കോടി), എർലിങ് ഹാളണ്ട് (703 കോടി), വിനീഷ്യസ് ജൂനിയർ (527 കോടി), മുഹമ്മദ് സലാഹ് (483 കോടി), സാദിയോ മാനെ (474 കോടി), ജൂഡ് ബെല്ലിങ്ഹാം (386 കോടി), ലമീൻ യമാൽ (378 കോടി) എന്നിവരാണ് ഒന്നുമുതൽ പത്തുവരെ സ്ഥാനങ്ങളിൽ.

പോയ വർഷങ്ങളിൽ പട്ടികയിൽ മൂന്നാമതുണ്ടായിരുന്ന നെയ്മർ അൽഹിലാലിൽ നിന്നും സാന്റോസിലേക്ക് ചേക്കേറിയതോടെ പട്ടികയിൽ നിന്നും പുറത്തായി.   

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News