''ക്രിസ്റ്റ്യന്‍, മുഴുവന്‍ ഡെന്‍മാര്‍ക്കും നിങ്ങള്‍ക്കൊപ്പമുണ്ട്'' എറിക്സണ് ആദരവുമായി ഗ്യാലറിയില്‍ ആരാധകര്‍, വീഡിയോ

ഇന്ന് എറിക്‌സണ് വേണ്ടി പോരാടാനും കൂടി തന്നെയാണ് ടീം ഇറങ്ങിയിരിക്കുന്നത്

Update: 2021-06-17 16:29 GMT
Editor : Roshin | By : Web Desk

ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ് ആദരവര്‍പ്പിച്ച് ഡെന്‍മാര്‍ക്ക് ബെല്‍ജിയം മത്സരത്തിനിടെ ഗാലറിയില്‍ ആരാധകര്‍‍. ഇരു ടീമുകളും കൈകള്‍ കൊട്ടി ആദവര്‍പ്പിക്കലില്‍ പങ്കാളികളായി. മത്സരത്തിന്‍റെ പത്താം മിനിറ്റിലായിരുന്നു എറിക്സണ് ആദരവ് അര്‍പ്പിച്ച് ആരാധകര്‍ വലിയ ഫ്രക്സ് ഉയര്‍ത്തിയത്. മുഴുവന്‍ ഡെന്‍മാര്‍ക്കും നിങ്ങള്‍ക്കൊപ്പമുണ്ട് ക്രിസ്റ്റ്യന്‍ എന്നായിരുന്നു ആരാധകര്‍ ഉയര്‍ത്തിപ്പിടിച്ച വാചകം. യൂറോ കപ്പില്‍ ഫിന്‍ലാന്‍റിനെതിരായ മത്സരത്തിലാണ് ക്രിസ്റ്റ്യന്‍ എറിക്സണ്‍ കുഴഞ്ഞുവീണത്.

ബെല്‍ജിയത്തിനെതിരെ രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി ഡെന്‍മാര്‍ക്ക് മത്സരത്തില്‍ മേല്‍ക്കൈ നേടിയിരുന്നു. യൂസുഫ് പോൾസനാണ് ഗോൾ നേടിയത്. നിരന്തര അറ്റാക്കിലൂടെ മത്സരത്തിന്‍റെ ആദ്യ നിമിഷങ്ങള്‍ ഡെന്‍മാര്‍ക്ക് ആധിപത്യം പുലര്‍ത്തി.

Advertising
Advertising

ആദ്യ മത്സരത്തില്‍ ഫിന്‍ലന്‍ഡിനോട് തോറ്റ ഡെന്‍മാര്‍ക്കിന് ഇന്ന് മാനസികമായും മൈതാനത്ത് തിരിച്ചുവരേണ്ടതുണ്ട്. ഫിന്‍ലെന്‍ഡിനെതിരായ മത്സരത്തിനിടെ മൈതാനത്ത് ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ കുഴഞ്ഞുവീണതും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമെല്ലാം ഡെന്‍മാര്‍ക്ക് ടീമിനെ ഉലച്ചിരിക്കുകയാണ്. ഇന്ന് എറിക്‌സണ് വേണ്ടി പോരാടാനും കൂടി തന്നെയാണ് ടീം ഇറങ്ങിയിരിക്കുന്നത്.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News