അർജന്റീന നിരയിൽ നിർണായക മാറ്റങ്ങൾ; പ്രതിരോധത്തിലും മധ്യനിരയിലും ആക്രമണത്തിലും സ്ഥാനചലനം

മെസിയും ഡി മരിയയും ഉൾപ്പെടുന്ന അറ്റാക്കിങ് നിരയ്ക്കു മുകളിൽ ഒരു സ്ട്രൈക്കർ കൂടി വരുന്നതോടെ അർജന്റീന ആക്രമിച്ചു കളിക്കുമെന്നാണ് കരുതുന്നത്.

Update: 2022-11-30 18:20 GMT
Editor : André | By : André

നിർണായകമായ ഗ്രൂപ്പ് സി മത്സരത്തിൽ പോളണ്ടിനെ നേരിടാനിറങ്ങുന്ന അർജന്റീനാ നിരയിൽ സുപ്രപ്രധാന മാറ്റങ്ങൾ. മെക്‌സിക്കോയ്‌ക്കെതിരെ ജയിച്ച മത്സരത്തിൽ ഇറങ്ങിയ ടീമിന്റെ പിൻനിരയിലും മധ്യനിരയിലും ആക്രമണ നിരയിലും വ്യക്തമായ മാറ്റങ്ങളാണ് കോച്ച് ലയണൽ സ്‌കലോനി വരുത്തിയിരിക്കുന്നത്. സൂപ്പർ താരം ലയണൾ മെസിക്കൊപ്പം വെറ്ററൻ താരം എയ്ഞ്ചൽ ഡി മരിയ ആദ്യഇലവനിൽ ഇടം നേടിയപ്പോൾ കഴിഞ്ഞ മത്സരത്തിൽ കളി തുടങ്ങി ലൗത്താറോ മാർട്ടിനസ്, ഗ്വയ്‌ദോ റോഡ്രിഗസ്, ലിസാന്ദ്രോ മാർട്ടിനസ്, മോണ്ടിയൽ എന്നിവരെ കോച്ച് ബെഞ്ചിലിരുത്തി.

വലതു വിങ് ബാക്കിൽ മോണ്ടിയലിനു പകരം മൊളിനയെയാണ് കോച്ച് ഇന്ന് കളിപ്പിക്കുന്നത്. പ്രതിരോധത്തിൽ ഉയരം കുറഞ്ഞ ലിസാന്ദ്രോ മാർട്ടിനസിനെ മാറ്റി പകരം ക്രിസ്റ്റ്യൻ റൊമേറോയെ കൊണ്ടുവന്നു. സൗദിക്കെതിരെ രണ്ടു ഗോൾ വഴങ്ങിയതിൽ റൊമേറോയുടെ പിഴവുകളുണ്ടായിരുന്നെങ്കിലും ഇന്ന് ഉയരക്കാരായ പോളണ്ട് താരങ്ങളെ നിരായുധരാക്കാൻ റൊമേറോ വേണമെന്നാണ് കോച്ച് കരുതുന്നത്. ഫുൾബാക്ക് നിക്കൊളാസ് ഒറ്റമെൻഡിയും ലെഫ്റ്റ് വിങ് ബാക്ക് അക്യുനയുമാണ് മറ്റ് പ്രതിരോധ താരങ്ങൾ.

 

കഴിഞ്ഞ മത്സരത്തിൽ മെക്‌സിക്കോയ്‌ക്കെതിരെ ഗോൾ നേടിയ എൻസോ ഫെർണാണ്ടസിന്റെ സാന്നിധ്യമാണ് മധ്യനിരയിലെ പുതുമ. ഗ്വയ്‌ദോ റോഡ്രിഗസിനു പകരമാണ് ഫെർണാണ്ടസ് ഇറങ്ങിയതെങ്കിലും, കഴിഞ്ഞ മത്സരത്തിൽ നിന്നു വ്യത്യസ്തമായി ആക്രമണാത്മക സമീപനമാണ് സ്‌കലോനി സ്വീകരിക്കുന്നത് എന്നാണ് ലൈനപ്പ് നൽകുന്ന സൂചന. റോഡ്രിഗോ ഡി പോൾ വലതു മിഡ്ഫീൽഡറായും എൻസോ ഇടതു ഭാഗത്തും കളിക്കും.

ആക്രമണത്തിൽ യുവതാരം ജൂലിയൻ അൽവാരസ് ഇന്ന് ആദ്യം മുതൽക്കെ കളിക്കും. മക്ക് അലിസ്റ്റർ - ലയണൽ മെസ്സി - ഡി മിയ എന്ന അറ്റാക്കിങ് നിരയ്ക്കു മുകളിലായാണ് അൽവാരസ് കളിക്കുക. ഇതോടെ നാലംഗ ആക്രമണനിരയാണ് അർജന്റീനയ്ക്കുണ്ടാവുക. 4-2-3-1 എന്ന ഫോർമേഷനായിരിക്കും അർജന്റീനയുടേത്.

സൗദിക്കെതിരെ ആക്രമണ നിരയിലുണ്ടായിരുന്ന ആർക്കാദിയൂസ് മിലിക്ക് സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാവില്ല എന്നതു മാത്രമാണ് പോളണ്ട് നിരയിലെ ഏകമാറ്റം. ലെവൻഡോവസ്‌കിക്കൊപ്പം കരോൾ സ്വിദേസ്‌കി ആക്രമണ റോളിൽ കളിക്കും. 4-4-2 ആണ് പോളണ്ടിന്റെ ഫോർമേഷൻ.

അർജന്റീന:

ഗോൾകീപ്പർ: എമിലിയാനോ മാർട്ടിനസ്

പ്രതിരോധം: നഹുവൽ മൊളീന, മാർക്കോസ് അക്യൂന, നിക്കൊളാസ് ഒറ്റമെൻഡി, ക്രിസ്റ്റിയൻ റൊമേറോ.

മധ്യനിര: റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, മക്ക് അലിസ്റ്റർ. ഡി മരിയ ലയണൽ മെസ്സി.

ആക്രമണം: ജൂലിയൻ അൽവാരസ്

പോളണ്ട്

ഗോൾകീപ്പർ: വോയിക് ചെസ്‌നി.

പ്രതിരോധം: കാമിൽ ഗ്ലിക്, ബാർത്തോസ് ബെർസിൻസ്‌കി, മാറ്റി കാഷ്, യാകുബ് കിവിയോർ.

മധ്യനിര: ഗ്രിഗോർ ക്രിച്ചോവിയാക്, പിയ്‌തോർ സെലിൻസ്‌കി, പ്രെമിസ്ലോ ഫ്രാങ്കോവ്‌സ്‌കി, ക്രിസ്റ്റിയൻ ബീലിക്.

ആക്രമണം: റോബർട്ട് ലെവൻഡോവ്‌സ്‌കി, കരോൾ സ്വിഡേസ്‌കി.

Tags:    

Writer - André

contributor

Editor - André

contributor

By - André

contributor

Similar News