മുൻ കേരള ഫുട്ബോൾ താരവും പരിശീലകനുമായിരുന്ന ടി.എ ജാഫർ അന്തരിച്ചു

1973 കൊച്ചിയിൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടുമ്പോൾ ഉപനായകാനായിരുന്നു ജാഫർ

Update: 2023-12-24 17:42 GMT

ടി.എ. ജാഫർ 

കൊച്ചി: സന്തോഷ് ട്രോഫിയിൽ കളിക്കാരനായും കോച്ചായും കേരളത്തിന് കിരീടം സമ്മാനിച്ച ടി.എ. ജാഫർ അന്തരിച്ചു. 1973 കൊച്ചിയിൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടുമ്പോൾ ഉപനായകാനായിരുന്നു ജാഫർ.

1992 കോയമ്പത്തൂരിലും 1993 ൽ കൊച്ചിയിലും തുടർച്ചയായി കേരളം കിരീടം നേടുമ്പോൾ പരിശീലക സ്ഥാനത്തും ജാഫർ തന്നെ.

1974 ജലന്ധർ സന്തോഷ് ട്രോഫിയിൽ കേരളത്തിൻ്റെ നായകസ്ഥാനവും ഈ പ്രീമിയർ ടയേഴ്സ് താരം അലങ്കരിച്ചു. 1973 ലെ ആദ്യ സന്തോഷ് ട്രോഫി വിജയത്തിൻ്റെ അൻപതാം വാർഷികത്തിന് രണ്ടുദിവസം മാത്രം ബാക്കിയിരിക്കെയാണ് ടീമിൻ്റെ നെടുംതൂണുകളിൽ ഒരാളായ ജാഫർ വിടവാങ്ങുന്നത്.

1969 ലെ നൗഗോംഗ് സന്തോഷ് ട്രോഫിയിൽ ജാഫർ ആദ്യമായി സംസ്ഥാനത്തിന് കളിച്ചു. 75 ലെ കോഴിക്കോട് നാഷണൽസ് വരെ ടീമിൽ സ്ഥിരക്കാരൻ. ശ്രീലങ്ക, ബംഗളൂരു, കൊല്ലം എന്നിവിടങ്ങളിൽ നടന്ന പെന്റാങ്കുലർ ടൂർണമെന്റുകളിലും കൊച്ചിയിലെ പ്രദർശന മത്സരത്തിൽ ജർമ്മനിയെ നേരിട്ട ഇന്ത്യൻ ടീമിലും കളിച്ചു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News