ബ്ലാസ്‌റ്റേഴ്‌സ് മുൻ അസിസ്റ്റന്റ് കോച്ച് പാട്രിക് വാൻ കെറ്റ്‌സ് അന്തരിച്ചു

വുകുമാനോവിച്ച് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനായി എത്തിയതിന് പിന്നലെയാണ് പാട്രിക്കിനെയും ഒപ്പം കൂട്ടിയത്. ബെൽജിയം ക്ലബ്ബിൽ ഒരുമിച്ച് പ്രവർത്തിച്ചവരാണ് ഇരുവരും

Update: 2022-09-26 14:36 GMT
Editor : abs | By : Web Desk

കേരള ബ്ലാസ്‌റ്റേഴ്‌സ് മുൻ അസിസ്റ്റന്റ് കോച്ച് പാട്രിക് വാൻ കെറ്റ്‌സ് അന്തരിച്ചു. 55 വയസായിരുന്നു. 2021-22 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരീശീലകൻ ഇവാൻ വുകുമോനോവിച്ചിന് കീഴിൽ സഹ പരിശീലകനായിരുന്നു പാട്രിക്. പ്രീസീസണിൽ നാല് മാസത്തോളം ബ്ലാസ്റ്റേഴ്‌സിനൊപ്പം ഉണ്ടായിരുന്ന പാട്രിക് ബെൽജിയം സ്വദേശിയാണ്.

Advertising
Advertising

ബ്ലാസ്റ്റേഴ്സിൽ എത്തിയിരുന്നെങ്കിലും ഐഎസ്എൽ സീസൺ ആരംഭിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന് വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങേണ്ടി വന്നിരുന്നു. 

വുകുമാനോവിച്ച് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനായി എത്തിയതിന് പിന്നലെയാണ് പാട്രിക്കിനെയും ഒപ്പം കൂട്ടിയത്. ബെൽജിയം ക്ലബ്ബിൽ ഒരുമിച്ച് പ്രവർത്തിച്ചവരാണ് ഇരുവരും. ഐഎസ്എൽ എട്ടാം സീസൺ തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് പട്രിക് ക്ലബ്ബ് വിട്ടത്. വ്യക്തിപരമായ കാരണങ്ങളാണ് ക്ലബ്ബ് വിടുന്നതുമായി ബന്ധപ്പെട്ട് അദ്ധേഹം പങ്കുവെച്ചത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News