ലൈംഗിക പീഡന പരാതി; ഫ്രഞ്ച് ഫുട്‌ബോൾ പ്രസിഡന്റ് രാജിവെച്ചു

ദിവസങ്ങൾക്ക് മുമ്പ് ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാനെതിരെ ഗ്രായെറ്റ് നടത്തിയ പരാമർശം വലിയ ചർച്ചയായിരുന്നു

Update: 2023-01-11 16:41 GMT
Editor : Dibin Gopan | By : Web Desk

പാരീസ്: ലൈഗിക പീഡന പരാതിയെ തുടർന്ന് ഫ്രഞ്ച് ഫുട്‌ബോൾ പ്രസിഡന്റ് നോയൽ ലെ ഗ്രായെറ്റ് രാജിവെച്ചു. ലൈംഗിക പീഡന പരാതി ഉയർന്ന സാഹചര്യത്തിൽ ഗ്രായെറ്റിനെതിരെ അന്വേഷണം നടത്താൻ ഫ്രഞ്ച്  കായിക മന്ത്രി നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രായെറ്റ് രാജിവെച്ചത്.

അതേസമയം, ദിവസങ്ങൾക്ക് മുമ്പ് ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാനെതിരെ ഗ്രായെറ്റ് നടത്തിയ പരാമർശം വലിയ ചർച്ചയായിരുന്നു. ഫ്രാൻസിന്റെ കോച്ചായി ദിദിയർ ദംഷാംപ്‌സിന്റെ കാലാവധി 2026 വരെ നീട്ടിയതിന് ശേഷം നൽകിയ അഭിമുഖത്തിലായിരുന്നു ലാ ഗ്രായെറ്റിന്റെ വിവാദ പരാമർശം. ഫ്രാൻസ് പരിഗണിക്കാത്ത സാഹചര്യത്തിൽ സിദാൻ ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനാകുമോ എന്ന ചോദ്യത്തിന്റെ മറുപടിയായിരുന്നു വിവാദമായത്. ഞാനൊന്നും പറയുന്നില്ല, സിദാന് ഇഷ്ടമുള്ളിടത്തേക്ക് പോകാം. ഫ്രാൻസിന്റെ പരിശീലകനാവാൻ അദ്ദേഹത്തിന് ആഗ്രമുണ്ടായിരുന്നു എന്ന് എനിക്കറിയാം.

Advertising
Advertising

എന്നാൽ, ദെഷാംപ്‌സിന്റെ പകരക്കാരനാവാൻ ആർക്കാണ് കഴിയുക. ആർക്കുമില്ല, സിദാൻ അത് ആഗ്രഹിക്കുന്നെങ്കിൽ അത് എന്നെ ബാധിക്കുന്ന കാര്യമല്ല. ദെഷാമുമായി വഴി പിരിയുന്നതിനെക്കുറിച്ച് ഞങ്ങൾ ചിന്തിച്ചിട്ട് പോലുമില്ല. അതുകൊണ്ട് സിദാന് എവിടെ വേണമെങ്കിലും പോകാം. ഏതെങ്കിലും ക്ലബ്ബിലേക്കോ എവിടേക്കാണെങ്കിലും. ഇനി ഇതുപറഞ്ഞ് സിദാൻ എന്നെ വിളിച്ചാലും ഞാൻ ഫോണെടുക്കാൻ പോകുന്നില്ല എന്നായിരുന്നു ലെ ഗ്രായെറ്റ് പറഞ്ഞത്.

പ്രസ്താവന വിവാദമായതോടെ സിദാനെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും തന്റെ വാക്കുകൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നും ലെ ഗ്രായെറ്റ് പറഞ്ഞു. സിദാനെതിരെ താൻ നടത്തിയെന്ന് പറയുന്ന പ്രസ്താവനകളിൽ മാപ്പ് പറയുകയും ചെയ്തു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News