സൂപ്പർ കപ്പിൽ ഗോകുലം കേരളയ്ക്കും തോൽവി; എഫ്.സി ഗോവയുടെ ജയം എതിരില്ലാത്ത ഒരു ഗോളിന്

ശ്രീനിധി ഡെക്കാനോട് കേരള ബ്ലാസ്‌റ്റേഴ്‌സ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റിരുന്നു

Update: 2023-04-14 14:06 GMT
Advertising

കോഴിക്കോട്: ഹീറോ സൂപ്പർ കപ്പിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് പിറകേ ഗോകുലം കേരളയ്ക്കും തോൽവി. ഗ്രൂപ്പ് സിയിലെ പോരാട്ടത്തിൽ എഫ്.സി ഗോവ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. 90ാം മിനുട്ടിൽ ഐക്കർ ഗുരോത്ക്സേനയാണ് ഗോവയ്ക്കായി ഗോൾ നേടിയത്. നേരത്തെ നടന്ന മത്സരത്തിൽ ഇരുടീമുകളും തോറ്റിരുന്നു.

ഏപ്രിൽ അഞ്ചിന് മുഹമ്മദൻ എഫ്.സിയുമായി നടന്ന മത്സരത്തിൽ 5-2ന് ഗോകുലം കേരള വൻ തോൽവിയാണ് ഏറ്റുവാങ്ങിയത്. ഏപ്രിൽ പത്തിന് ജംഷഡ്പൂർ എഫ്.സിയോട് എഫ്.സി ഗോവ 5-3നും നാണംകെട്ട തോൽവി നേരിട്ടു. ഇതോടെ വിജയം നേടാൻ ഉറച്ചിറങ്ങിയ ടീമുകൾ ആദ്യ പകുതി സമനിലയിലാണ് അവസാനിപ്പിച്ചത്. രണ്ടാം പകുതിയുടെ അവസാനത്തിൽ ഗോവൻ പട വിജയക്കൊടി ഉയർത്തുകയായിരുന്നു. ഗ്രൂപ്പ് എയിൽ ശ്രീനിധി ഡെക്കാനോട് കേരള ബ്ലാസ്‌റ്റേഴ്‌സ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റിരുന്നു.





Gokulam Kerala lost against FC Goa in the Hero Super Cup.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News