ഇംഗ്ലണ്ടിൽ പുരുഷ ടീമിനെ പരിശീലിപ്പിക്കാൻ വനിത; ചരിത്രത്തില്‍ ഇടംനേടി ഹന്ന

ടീമിന്റെ കെയർടേക്കർ മാനേജരായിട്ടാണ് ഹന്നയുടെ നിമയനം. നാല് വർഷത്തേക്കാണ് കരാർ. നേരത്തെ ക്ലബ്ബിന്റെ അക്കാഡമി മാനേജരായി ഹന്ന പ്രവർത്തിച്ചിരുന്നു.

Update: 2023-07-06 07:59 GMT

ഹന്നാ ഡിംഗ്ലെ

ലണ്ടൻ: ചരിത്രത്തിലാദ്യമായി പുരുഷ ടീമിനെ പരിശീലിപ്പിക്കാൻ വനിത എത്തുന്നു. ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്റർഷെയർ ആസ്ഥാനമായുള്ള ഫുട്‌ബോൾ ക്ലബ്ബായ ഫോറസ്റ്റ് ഗ്രീൻ റോവേഴ്‌സ് ടീമിനെ പരിശീലിപ്പിക്കാനാണ് ഹന്നാ ഡിംഗ്ലെ എത്തുന്നത്. ടീമിന്റെ കെയർടേക്കർ മാനേജരായിട്ടാണ് ഹന്നയുടെ നിമയനം. നാല് വർഷത്തേക്കാണ് കരാർ. നേരത്തെ ക്ലബ്ബിന്റെ അക്കാഡമി മാനേജരായി ഹന്ന പ്രവർത്തിച്ചിരുന്നു.

ഈ കാലയളവിലെ മികവും പരിചയുമാണ് ഹന്നയെ പരിശീലക തലപ്പത്തേത്ത് എത്തിച്ചത്. 2019ലാണ് ഹന്ന ക്ലബ്ബിൽ ചേർന്നത്. യുവേഫയുടെ പ്രോ കോച്ചിങ് ലൈസൻസും ഹന്നക്കുണ്ട്. ഇംഗ്ലണ്ടിലെത്തന്നെ ബർട്ടൺ അൽബിയൻ എഫ്.സിയുടെ ഭാഗമായും ഹന്ന പ്രവർത്തിച്ചിരുന്നു. ഇംഗ്ലീഷ് ഫുട്‌ബോൾ ലീഗ് സെക്കന്‍ഡ് ഡിവിഷനില്‍ കളിക്കുന്ന ടീമാണ് ഗ്രീൻ റോവേഴ്‌സ്. ഈ നിയമനത്തോടെ ഇംഗ്ലീഷ് ലീഗിൽ പുരുഷ ടീമിനെ ഫുട്‌ബോൾ പരിശീലിപ്പിക്കുന്ന ആദ്യ വനിതയാകാൻ ഹന്നക്കായി. അടുത്ത ബുധനാഴ്ച മെൽക്ക്ഷാം ടൗണിനെതിരെയാണ് പരിശീലക വേഷത്തിലുള്ള ഹന്നയുടെ ആദ്യ മത്സരം.

Advertising
Advertising

ഫോറസ്റ്റ് ഗ്രീൻ റോവേഴ്‌സിനെ ഫുട്‌ബോളിന്റെ ലോക ഗവേണിംഗ് ബോഡിയായ ഫീഫയും ഐക്യരാഷ്ട്രസഭയും ലോകത്തിലെ ഏറ്റവും മികച്ച ഹരിത ഫുട്‌ബോൾ ക്ലബ്ബായി പ്രഖ്യാപിച്ചിട്ടുണ്ട് . 2015-ൽ ലോകത്തിലെ ആദ്യത്തെ "വീഗൻ," ഫുട്ബോൾ ക്ലബു എന്ന ബഹുമതിയും അവർ നേടി അവരുടെ സ്റ്റേഡിയം ഏതാണ്ട് പൂർണ്ണമായും മരം കൊണ്ട് നിർമ്മിച്ചതാണെന്ന പ്രത്യേകതയും ഉണ്ട്.


 


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News