ലൈംഗിക അതിക്രമം; ഇന്ത്യന്‍ വനിതാ അണ്ടർ 17 ഫുട്‌ബോൾ സഹപരിശീലകനെ പുറത്താക്കി

ടീം സഹപരിശീലകൻ അലക്‌സ് ആംബ്രോസിനെയാണ് പുറത്താക്കിയത്.

Update: 2022-07-03 11:39 GMT

ഇന്ത്യൻ വനിതാ അണ്ടർ 17 ഫുട്‌ബോൾ ടീം സഹപരിശീലകനെ പുറത്താക്കി. ലൈംഗിക അതിക്രമത്തെ തുടർന്നാണ് നടപടി. ടീം സഹപരിശീലകൻ അലക്‌സ് ആംബ്രോസിനെയാണ് പുറത്താക്കിയത്. അലക്‌സിനെതിരെ തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്ന് അഖിലേന്ത്യ ഫുട്‌ബോൾ അസോസിയോഷൻ കമ്മിറ്റി അംഗം എസ്.വൈ ഖുറൈശി അറിയിച്ചു. അണ്ടർ 17 ലോകകപ്പിന് മുന്നോടിയായി അണ്ടർ 17 വനിതാ ടീമിന്‍റെ യൂറോപ്പ് സന്ദർശനത്തിനിടെയാണ് സംഭവം.

"അണ്ടർ 17 വനിതാ ടീമിൽ ഒരു അനിഷ്ട സംഭവം  റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അച്ചടക്കമില്ലായ്മകളെ വച്ചു പൊറുപ്പിക്കില്ല. കുറ്റാരോപിതർക്കെതിരെ ശക്തമായ നടപടിയുണ്ടാവും. നിലവിൽ കുറ്റാപോപിതനെ അന്വേഷണത്തിന്‍റെ ഭാഗമായി സസ്‌പെന്‍റ് ചെയ്തിട്ടുണ്ട്. ഇയാളോട് ഇന്ത്യയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. നാട്ടിലെത്തിയ ശേഷം തുടർനടപടികൾ ഉണ്ടാവും."- അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. 

ഒക്ടോബറിൽ ഇന്ത്യയിൽ വച്ച് അണ്ടർ 17 ലോകകപ്പ് നടക്കാനിരിക്കെയാണ് ഈ അനിഷ്ട സംഭവം. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News