തകർപ്പൻ ജയവുമായി എടികെ: മൂന്നാം സ്ഥാനത്തേക്ക്, ബ്ലാസ്റ്റേഴ്‌സിന് ഇറക്കം

ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു എടികെ മോഹൻബഗാന്റെ ജയം. എടികെയ്ക്കായി ലിസ്റ്റൻ കൊളാകോ, റോയ് കൃഷ്ണ എന്നിവർ വല കുലുക്കിയപ്പോൾ 81ാം മിനുറ്റിലായിരുന്നു ഗോവയുടെ മറുപടി.

Update: 2021-12-29 16:11 GMT
Editor : rishad | By : Web Desk

ഐ.എസ്.എല്ലിൽ എഫ്.സി ഗോവയെ തോൽപിച്ച് എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു എടികെ മോഹൻബഗാന്റെ ജയം. എടികെയ്ക്കായി ലിസ്റ്റൻ കൊളാകോ, റോയ് കൃഷ്ണ എന്നിവർ വല കുലുക്കിയപ്പോൾ 81ാം മിനുറ്റിലായിരുന്നു ഗോവയുടെ മറുപടി.

ജോർജ് ഒരിറ്റ്‌സ് മെൻഡോസയാണ് ഗോവയ്ക്കായി ഗോൾ നേടിയത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മോഹൻ ബഗാൻ ജയിക്കുമെന്ന ഘട്ടത്തിലാണ് അമരീന്ദറിന്റെ പിഴവിൽ നിന്ന് ഗോവ ഗോൾ കണ്ടെത്തുന്നത്. പിന്നെ അതികം പരിക്കുകളില്ലാതെ മോഹൻബഗാൻ കളി അവസാനിപ്പിക്കുകയായിരുന്നു. ജയത്തോടെ മോഹൻ ബഗാൻ മൂന്നാം സ്ഥാനത്ത് എത്തിയപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

Advertising
Advertising

എട്ട് മത്സരങ്ങളിൽ നിന്ന് 14 പോയിന്റാണ് എടികെയ്ക്കുള്ളത്. ബ്ലാസ്റ്റേഴ്‌സിന് 13 പോയിന്റും.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News