ആദ്യ പകുതിയിൽ തന്നെ നാല് ഗോളുകൾ, ഹാട്രിക്: ഒഡീഷയെ തകർത്ത് ജംഷഡ്പൂർ എഫ്.സി

എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഒഡീഷയെ ജാംഷഡ്പൂര്‍ തോൽപിച്ചുവിട്ടത്. ഇതിൽ മൂന്ന് ഗോളുകളും നേടിയത് ഗ്രെഗ് സ്റ്റെവാർട്ട് ആയിരുന്നു.

Update: 2021-12-14 16:08 GMT

പോയിന്റ് ടേബിളിൽ മുന്നിലുള്ളവരുടെ പോരാട്ടത്തിൽ ഒഡീഷ എഫ്.സിക്കെതിരെ ജാംഷഡ്പൂർ എഫ്.സിക്ക് തകർപ്പൻ ജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഒഡീഷയെ ജാംഷഡ്പൂര്‍ തോൽപിച്ചുവിട്ടത്. ഇതിൽ മൂന്ന് ഗോളുകളും നേടിയത് ഗ്രെഗ് സ്റ്റെവാർട്ട് ആയിരുന്നു.

4,21,35 മിനുറ്റുകളിലായിരുന്നു സ്റ്റെവാർട്ടിന്റെ ഗോളുകൾ. പീറ്റർ ഹാർട്ട്‌ലിയാണ് മറ്റൊരു ഗോൾ നേടിയത്. കളി തുടങ്ങി മൂന്നാം മിനുറ്റിൽ തന്നെ പീറ്റർ ഹാർട്ട്‌ലിയാണ് ഗോളടിക്ക് തുടക്കമിട്ടത്. ഈ ഗോളിന്റെ ആഘോഷം അടങ്ങും മുമ്പ് 4ാം മിനുറ്റിൽ ഗ്രെഡ് സ്റ്റെവാർട്ട് ലീഡ് ഉയർത്തുകയായിരുന്നു.

Advertising
Advertising

ജയത്തോടെ ജാംഷഡ്പൂർ എഫ്.സി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് എത്തി. ആറ് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും രണ്ട് സമനിലയും ഒരു തോൽവിയും അടക്കം 11 പോയിന്റാണ് ജാംഷ്ഡ്പൂരിനുള്ളത്. എന്നാൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 9 പോയിന്റാണ് ഒഡീഷ എഫ്.സിക്കുള്ളത്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News