മുണ്ടും ബനിയനും ഹവായ് ചെരുപ്പും; സൈക്കിളിൽ 'ആശാൻ'; കയ്യടിച്ച് ആരാധകര്‍

സെര്‍ബിയക്കാരനാണെന്ന് തോന്നില്ല, തനി മലയാളി എന്നണ് അതിലൊരു കമന്റ്.

Update: 2024-03-20 15:41 GMT

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കോമനോവിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാവുന്നത്. ബനിയനും കൈലിയുമുടുത്ത് തനി മലയാളി ലുക്കില്‍ ഒരു നാട്ടുവഴിയിലൂടെ സൈക്കിളില്‍ സഞ്ചരിക്കുന്നതാണ് പങ്കുവെച്ചിരിക്കുന്നത്.

വന്‍ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ഓഫിസിലെ മറ്റൊരു ദിവസം എന്നാണ് ചിത്രങ്ങള്‍ക്ക് നല്‍കിയ ക്യാപ്ഷന്‍. കറുപ്പ് നിറത്തിലുള്ള ബനിയനും വെള്ള മേല്‍മുണ്ടും കൈലി മുണ്ടുമാണ് വേഷം. കാലില്‍ ഹവായ് ചെരിപ്പുമുണ്ട്. ഇതിനൊക്കെപ്പുറമേ, പച്ചപ്പ് നിറഞ്ഞ വയലിനു സമീപത്തുകൂടിയുള്ള യാത്രയും. സെര്‍ബിയക്കാരനാണെന്ന് തോന്നില്ല, തനി മലയാളി എന്നാണ് അതിലൊരു കമന്റ്.

Advertising
Advertising

കേരള ബ്ലാസ്റ്റേഴ്സ് തുടരെത്തുടരെ തോൽക്കുന്നതിനിടെ ഈ സീസണിന് ശേഷം ഇവാൻ ബ്ലാസ്റ്റേഴ്സ് വിടുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഈ വാർത്തകളെല്ലാം തള്ളിയിരിക്കുകയാണ് അദ്ദേഹം. തന്നെ ഏറെ സ്നേഹിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സ്ഥാനം തന്റെ ഹൃദയത്തിലാണെന്നും താൻ ഉടനെയൊന്നും ക്ലബ്ബ് വിടില്ലെന്നും അദ്ദേഹം മറുപടി നൽകി. 2025 വരെ ബ്ലാസ്റ്റേഴ്സുമായി തനിക്ക് കരാർ ഉണ്ടെന്നാണ് മഞ്ഞപ്പടയുടെ പ്രിയപ്പെട്ട ഇവാൻ ആശാൻ പ്രതികരിച്ചിരിക്കുന്നത്.

സെർബിയൻ വംശജനായ അദ്ദേഹം യൂറോപ്പിലെ നിരവധി വിദേശ ലീഗുകളിൽ കളിക്കാരനായും കോച്ചായും തിളങ്ങിയ ഫുട്ബോളറാണ്. അതേസമയം സീസണിൽ പ്ലേ ഓഫ് സാധ്യതകൾ ഉറപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇപ്പോൾ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 19 മത്സരങ്ങളില്‍ 41 പോയന്‍റുമായാണ് മുംബൈ ഇപ്പോള്‍ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഒരു മത്സരം കുറച്ചു കളിച്ച മോഹന്‍ ബഗാന്‍ ആണ് രണ്ട് പോയന്‍റ് പിന്നിലായി രണ്ടാം സ്ഥാനത്ത്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News