ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ട ശേഷമുള്ള ആദ്യ മത്സരത്തിൽ യുവന്റസിന് തോൽവി

എതിരില്ലാത്ത ഒരു ഗോളിന് എമ്പോളിയാണ് യുവന്റസിനെ തോല്‍പിച്ച് വിട്ടത്. ആദ്യ പകുതിയുടെ 21ാം മിനുറ്റില്‍ ലിയനാര്‍ഡോ മങ്കൂസോയാണ് യുവന്റസ് വലയില്‍ പന്ത് എത്തിച്ചത്

Update: 2021-08-29 02:16 GMT

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ട ശേഷമുള്ള ആദ്യ മത്സരത്തില്‍ യുവന്റസിന് ഞെട്ടിക്കുന്ന തോല്‍വി. അതും ഹോംഗ്രൗണ്ടില്‍. എതിരില്ലാത്ത ഒരു ഗോളിന് ദുര്‍ബലരായ എമ്പോളിയാണ് യുവന്റസിനെ തോല്‍പിച്ച് വിട്ടത്. ആദ്യ പകുതിയുടെ 21ാം മിനുറ്റില്‍ ലിയനാര്‍ഡോ മങ്കൂസോയാണ് യുവന്റസ് വലയില്‍ പന്ത് എത്തിച്ചത്.

റൊണാൾഡോ അഭാവത്തിൽ ഡിബാലയും കിയേസയും ആയിരുന്നു യുവന്റസ് അറ്റാക്ക് നയിച്ചിരുന്നത്. പക്ഷെ ഈ രണ്ട് താരങ്ങൾക്കും ടീമിനെ ജയിപ്പിക്കാനായില്ല. ഡിബാല ചില അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലു ഗോള്‍മാത്രം അകന്ന് നിന്നു. ഒന്നാം പകുതിക്ക് ശേഷം യുവന്റസ് പരിശീലകന്‍ മാസിമിലിയാനോ അലെഗിരി, അല്‍വാരോ മൊറോട്ടോയേയും പുതുതായി എത്തിയ ഇറ്റലിയുടെ മാന്യുവല്‍ ലൊകാട്ടലിയെ അടക്കം പരീക്ഷിച്ചെങ്കിലും ഗോള്‍ തിരിച്ചടിക്കാനായില്ല.

Advertising
Advertising

ആദ്യ മത്സരത്തിൽ സമനില വഴങ്ങിയിരുന്ന യുവന്റസിന് ഈ പരാജയം കൂടെ ലഭിച്ചത് വലിയ തിരിച്ചടിയാണ്. തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ് യുവന്റസ്. രണ്ട് മത്സരങ്ങള്‍ മാത്രം പൂര്‍ത്തിയായപ്പോള്‍ ഒരു ജയവും ഒരു സമനിലയുമാണ് യുവന്റസിന്റെ അക്കൗണ്ടിലുള്ളത്.

അതേസമയം ഒരു പതിറ്റാണ്ടിലധികം നീണ്ട കാലത്തിന് ശേഷമാണ് താരം ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ക്രിസ്റ്റ്യാനോ എത്തുന്നത്. താരം ക്ലബ്ബിലെത്തിയ കാര്യം മാഞ്ചസ്റ്റർ യുനൈറ്റഡ് വ്യാഴാഴ്ചയാണ് സ്ഥിരീകരിച്ചത്. വെൽകം ഹോം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന് പറഞ്ഞാണ് താരത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റ് ക്ലബ്ബ് പങ്കുവച്ചത്.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News